നാടന്‍ തോക്കും വെടിയുണ്ടകളുമായി യുവാവ് പിടിയില്‍
BY Sumeera SMR24 Oct 2015 4:53 AM GMT
Sumeera SMR24 Oct 2015 4:53 AM GMT
കാളികാവ്: ചോക്കാട് കോഴിപ്ര മലാവാരത്തിലെ സ്വകാര്യ തോട്ടത്തില്‍ നിന്ന് നാടന്‍ തോക്കും വെടിയുണ്ടകളുമായി യുവാവിനെ വനപാലകര്‍ പിടികൂടി കാളികാവ് പോലിസിന് കൈമറി. 94 ഇയ്യ ഉണ്ടകളും അഞ്ചു ഉപയോഗിച്ച തിരകളും, 500 ഗ്രാം ചെറിയ തിരകളും പിടികൂടി.
ടി കെ കോളിനിയിലെ കുന്നപ്പള്ളി ഐപ്പ് എന്ന സിബി (40)യെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. തോക്കില്‍ തിര ലോഡ് ചെയ്ത നിലയിലായിരുന്നു. ഒന്നാം പ്രതി തിയ്യാടി സജീവ് എന്നയാളുടെ തോട്ടത്തിലെ പാറക്കെട്ടുകള്‍ക്കിടിയില്‍ നിന്ന് പിവിസി പൈപ്പില്‍ സൂക്ഷിച്ച നിലയിലാണ് തോക്കുകളും വെടിക്കോപ്പുകളും പിടികൂടിയത്. പിവിസി പൈപ്പ് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. വെടിമരുന്നുകളും പശയും ഉള്‍പ്പടെ പിടിച്ചെടുത്തിട്ടുണ്ട്. ഒറ്റക്കുഴല്‍ തോക്കാണ് കണ്ടെടുത്തത്. കാളികാവ് ഫോറസ്റ്റ് റെയ്ഞ്ചര്‍ ധനിക് ലാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് തോക്കും വെടിക്കോപ്പുകളുമായി യുവാവിനെ പിടികൂടിയത്.
കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷന് ഓഫിസര്‍മാരായ എ നാരായണന്, ബി ശശികുമാര്‍ എന്‍ പുരുഷോത്തമന് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് തോക്ക് പിടികൂടിയത്.
ഒന്നാം പ്രതി തോട്ടം ഉടമ സജീവ് ഒളിവിലാണ്. കാളികാവ് പ്രിന്‍സിപ്പള്‍ എസ്ഐ കെ എ സാബു, എസ്ഐ ഇ വി സുരേഷ്കുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാളികാവ് പോലിസിന് കൈമാറിയ പ്രതിയേയും പിടികൂടിയ വെടിക്കോപ്പുകളും ശനിയാഴ്ച മഞ്ചേരി കോടതിയില്‍ ഹാജരാക്കും.

Next Story
RELATED STORIES
ഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMT