Sports

നാടകീയതയ്‌ക്കൊടുവില്‍ വിരസ സമനില

ഫത്തോര്‍ഡ: ഐ.എസ്.എല്‍ രണ്ടാം സീസണിലെ ആദ്യ ചുവപ്പ് കാര്‍ഡും സംഘര്‍ഷഭരിതമായ രംഗങ്ങളും നിറം കെടുത്തിയ മല്‍സരത്തിനൊടുവില്‍ എഫ്.സി ഗോവയും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും സമനിലയില്‍ പിരിഞ്ഞു. ഗോവ ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയതോടെയാണ് മല്‍സരം സമനിലയില്‍ കലാശിച്ചത്.  ഗോവ എഫ്‌സിക്കായി 13-ാം മിനിറ്റില്‍ ഇന്ത്യന്‍ വംശജനായ ജപ്പാന്‍കാരന്‍ അരാട്ട ഇസുമി ഗോള്‍ നേടിയപ്പോള്‍ ഇന്ത്യന്‍ താരമായ കീനാന്‍ അല്‍മെയ്ഡയുടെ വകയായിരുന്നു ഗോവയുടെ സമനില ഗോള്‍.കഴിഞ്ഞ സീസണില്‍ നാല് തവണ ഏറ്റുമുട്ടിയിട്ടും വംഗനാട്ടുകാരെ തോല്‍പ്പിക്കിനാവാത്ത ഗോവ 4-5-1 ശൈലിയിലാണ് താരങ്ങളെ അണി നിരത്തിയത്.

മറു വശത്ത് കൊല്‍ക്കത്തയും ഇതേ ശൈലിയില്‍ സീക്കോയുടെ കുട്ടികളെ നേരിടാനെത്തി. 13-ാം മിനിറ്റില്‍ ജാവി ലാറയ്ക്കു ലഭിച്ച ത്രോബോളില്‍ നിന്നാണ് കൊല്‍ക്കത്ത ലീഡ് നേടിയത്. ലാറ പന്ത് നേരെ ബോക്‌സിലേക്കു നീട്ടിനല്‍കി. അല്‍പം വൈകി ബോക്‌സിലെത്തിയെങ്കിലും മനോഹരമായൊരു വോളിയിലൂടെ അരാത്ത ഇസുമി പന്ത് വലയിലേക്ക് പായിക്കുകയായിരുന്നു. ഒരു ഗോള്‍ വഴങ്ങിയതോടെ മല്‍സരം പരുക്കന്‍ അടവുകള്‍ക്ക് വഴി മാറി. മല്‍സരം നിയന്ത്രിച്ച മലയാളി റഫറി സന്തോഷിനു ഒരു ചുവപ്പു കാര്‍ഡും ഒന്‍പതു മഞ്ഞക്കാര്‍ഡുകളുമാണ്  പുറത്തെടുക്കേണ്ടി വന്നത്.  62ാം മിനിറ്റില്‍ ഗോവന്‍ താരം ഗ്രിഗറി അര്‍നോളിനെ തലകൊണ്ടിടിച്ചതിന് കൊല്‍ക്കത്തയുടെ ഇന്ത്യന്‍ താരം ബല്‍ജിത് സാഹ്നി ചുവപ്പു കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് 10 പേരുമായിട്ടാണ് കൊല്‍ക്കത്ത ബാക്കി സമയം കളിച്ചത്. ഇത് മുതലെടുത്താണ് 81ാം മിനിറ്റില്‍ കീനാന്‍ അല്‍മെയ്ഡ ഗോവയ്ക്കായി സമനില ഗോള്‍ നേടിയത്.

സാഹ്‌നി ചുവപ്പു കാര്‍ഡ് കണ്ടതിന് പിന്നാലെ ഗോള്‍വലയ്ക്ക് മുന്നില്‍ ആന്ദ്രാദെയെ മാറ്റി ഇന്ത്യന്‍ താരം കട്ടിമണിയെ കൊണ്ടുവരാനുള്ള സീക്കോയുടെ തീരുമാനമാണ് സബ്സ്റ്റിറ്റിയൂഷനെ ചൊല്ലി അനിശ്ചിതത്വം സൃഷ്ടിച്ചത്. തുടര്‍ന്ന് ഏതാനും നിമിഷത്തേക്ക് കളി നിര്‍ത്തിവച്ച ശേഷമാണ് ആന്ദ്രാദെയ്ക്ക് പകരം കട്ടിമണിക്ക് കളത്തിലിറങ്ങാന്‍ കഴിഞ്ഞത്.
Next Story

RELATED STORIES

Share it