Cricket

നാഗ്പൂര്‍ ടെസ്റ്റ്; ദക്ഷിണാഫ്രിക്കയ്ക്ക് 309 റണ്‍സ് വിജയലക്ഷ്യം

നാഗ്പൂര്‍ ടെസ്റ്റ്;  ദക്ഷിണാഫ്രിക്കയ്ക്ക് 309 റണ്‍സ് വിജയലക്ഷ്യം
X
ashswin

നാഗ്പുര്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 309 റണ്‍സ് വിജയലക്ഷ്യം. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് 79 റണ്‍സിന് അവസാനിച്ചിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ 173 റണ്‍സിന് പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിങിസില്‍ ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 309 റണ്‍സ് വേണം.

ദക്ഷിണാഫ്രിക്കയുടെ 79 റണ്‍സിന് മറുപടിയായി രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്ത സന്ദര്‍ശകരുടെ ബൗളിങിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഇമ്രാന്‍ താഹിര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി.  മോര്‍ക്കല്‍ മൂന്ന് വിക്കറ്റ് നേടി.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ധവാന്‍(39) മാത്രമാണ് തിളങ്ങിയത്.
രണ്ടാം ദിവസമായ ഇന്ന് രണ്ടിന് 12 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ദക്ഷിണാഫ്രിക്ക    79ന് പുറത്താവുകയായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി അശ്വിന്‍ അഞ്ചും ജഡേജ നാലും വിക്കറ്റ് നേടി.

ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് ഇന്നലെ 215ന് അവസാനിച്ചിരുന്നു. ടോസ് നേടി ബാറ്റു ചെയ്ത ഇന്ത്യ ആദ്യ ദിനം തന്നെ 215 റണ്‍സിന് പുറത്തായിരുന്നു. 40 റണ്‍സെടുത്ത മുരളി വിജയ്, 34 റണ്‍സെടുത്ത രവീന്ദ്ര ജഡേജ, 32 വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്കുമാത്രമെ ഇന്ത്യന്‍ നിരയില്‍ 30 റണ്‍സ് പിന്നിടാനായുള്ളു. ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി 22 റണ്‍സും ചേതേശ്വര്‍ പൂജാര 21 റണ്‍സും ശിഖര്‍ ധവാന്‍ 12 റണ്‍സും രഹാനെ 13 റണ്‍സും രോഹിത് ശര്‍മ്മ രണ്ടു റണ്‍സുമെടുത്ത് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി സ്റ്റീവന്‍ ഹാര്‍മര്‍ നാലു വിക്കറ്റും മോണെ മോര്‍ക്കല്‍ മൂന്നു വിക്കറ്റും സ്വന്തമാക്കി.

dummnny
Next Story

RELATED STORIES

Share it