നാഗ്ജി: ജര്‍മന്‍ ടീം ഫാറൂഖ് കോളജില്‍ പരിശീലനം തുടങ്ങി

കെ പി നജീബ്

ഫറോക്ക്: വര്‍ഷങ്ങള്‍ക്കു ശേ ഷം കോഴിക്കോട്ട് നാഗ്ജി ഫു ട്‌ബോള്‍ ടൂര്‍ണമെന്റ് ആവേശത്തിന്റെ അലയൊലികളുയ ര്‍ത്തി കടന്നുവരുമ്പോള്‍ എതിരാളികളുടെ വലകുലുക്കി വിസ്മയം തീര്‍ക്കാന്‍ ജര്‍മന്‍ ടീമിന്റെ വെള്ളപ്പട പരിശീലനം ആരംഭിച്ചു. ഫാറൂഖ് കോളജിനു സമീപത്തെ സ്വകാര്യ റിസോര്‍ട്ടില്‍ തങ്ങുന്ന 18 അംഗ സംഘം ഫാറൂഖ് ഹൈസ്‌കൂളിലെ നവീകരിച്ച ഗ്രൗണ്ടിലാണ് പരിശീലനം ആരംഭിച്ചത്. ടെക്‌നിക്കല്‍ ഡയറക്ടര്‍ നെകാട് അയ്ഗുണ്‍ന്റെ നേതൃത്വത്തിലുള്ള 10 അംഗ ഒഫിഷ്യലുകളും ക്യാപ്റ്റന്‍ മിഖായേല്‍ കോകോസിന്‍സായുടെ നേതൃത്വത്തിലുള്ള 18 അംഗ ടീം അംഗങ്ങളുമാണ് 18-60 മ്യൂനിച്ച് ജര്‍മനിയുടെ ടീമിലുള്ളത്. ഫെലിക്‌സ് വെബെറാണ് ടീമിന്റെ മുന്നേറ്റ നിരയിലെ താരം. ഗോള്‍വലയം കാക്കുന്ന കായി ഫ്രിട്‌സും ടീമിന്റെ പ്രതീക്ഷയാണ്. രണ്ടാമത്തെ ദിവസമായ ആറിന് അര്‍ജന്റീനയുമായാണ് ജര്‍മനിയുടെ ആദ്യ മല്‍സരം.
ഡാനിയല്‍ ബൈറോഫ്‌ലുവാണ് പ്രധാന കോച്ച്. ഫെലിക്‌സ് ബച്ചസ്മിഡ് , മുതിയാസ് ലൈതര്‍ തുടങ്ങിയവരാണ് മുന്നേറ്റനിരയിലുള്ളത്.
Next Story

RELATED STORIES

Share it