നാഗ്ജി കപ്പ്: പോരാട്ടം ബലാബലം

കോഴിക്കോട്: വാശിയേറിയ നാഗ്ജി കപ്പിലെ മൂന്നാം മത്സരത്തില്‍ റാപ്പിഡ് ബകറസ്റ്റിയും വോളിന്‍ ലസ്റ്റ്‌സ്‌കും 1-1 സമനില. ആദ്യ പകുതിയില്‍ ഗോളടിച്ചത് റാപിഡ് ബകറസ്റ്റി ആയിരുന്നെങ്കിലും കളിച്ചത് വോളിന്‍ ലറ്റ്‌സ്‌ക് ആയിരുന്നു. മെമെഷെവ് റെദ്വാനും ഡിഡെന്റോ അനാറ്റോളിയും പെട്രോവ് സെര്‍ഹിയും കളം നിറഞ്ഞ് കളിച്ചപ്പോള്‍ റാപ്പിഡ് ബകറസ്റ്റിന്റെ പ്രതിരോധം പലതവണ പരീക്ഷിക്കപ്പെട്ടു. 12ാം മിനുട്ടില്‍ ടീമൊന്നടങ്കം നടത്തിയ മനോഹര നീക്കത്തിനൊടുവില്‍ ടുടോറന്‍ ജോര്‍ജ് വോളിന്‍ ലൂട്ട്‌സികിന്റെ വലകുലുക്കി. മാര്‍ട്ടിന്‍ മഡാലിന്‍ നല്‍കിയ അളന്ന് മുറിച്ച പാസ് ലൂട്ട്‌സ്‌ക് ഗോളിയെ കബളിപ്പിച്ച് ജോര്‍ജ് പോസ്റ്റിന്റെ വലത് മൂലയിലേക്ക് തട്ടിയിട്ടു. വോളിന്‍ പ്രതിരോധത്തില്‍ വന്ന ചെറിയ പിഴവാണ് ഗോള്‍ വഴങ്ങാനിടയായത്.
മൈതാനത്തിന്റെ വലതു മൂലയില്‍ നിന്ന് ലഭിച്ച ക്രോസ് വോളിന്‍ താരം പെട്രോവ് ഷെര്‍ഹി തകര്‍പ്പന്‍ ഹെഡിലൂടെ ഗോളിനു ശ്രമിച്ചെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിച്ചു. 30 മിനുട്ടിന് ശേഷം തനിസ്വരൂപം പുറത്തെടുത്ത വോളിന്‍ ലൂട്ട്‌സ്‌ക് തുടര്‍ ആക്രമണങ്ങളാണ് റുമേനിയന്‍ ഗോള്‍ മുഖം ലക്ഷ്യമാക്കി നയിച്ചത്. 31, 35, 41 മിനുട്ടുകളില്‍ ഉെ്രെകയിന്‍ കുതിപ്പ് ഗോളിനടുത്തെത്തി. പലപ്പോഴും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. റുമാനിയന്‍ ഗോളി ദാഗ്രിയ വിര്‍ജിലിന്റെ മനസാന്നിദ്ധ്യവും നിര്‍ഭാഗ്യവുമാണ് ലക്ഷ്യം നേടുന്നതില്‍ നിന്ന് വോളിന്‍ ലൂട്ട്‌സ്‌കിനെ തടുത്തത്.
ലീഡെടുക്കാന്‍ റാപ്പിഡും സമനില ഗോളിനായി വോളിനും കിണഞ്ഞു ശ്രമിച്ചതോടെ കളി പല ഘട്ടത്തിലും കയ്യാങ്കളി വരെയെത്തി, ഏഴ് താരങ്ങള്‍ക്കാണ് മഞ്ഞക്കാര്‍ഡ് ലഭിച്ചത്.
ആദ്യ ഗോള്‍ വഴങ്ങിയ ശേഷം പരുക്കന്‍ അടവ് പുറത്തെടുത്ത ഉക്രെയിനിന്റെ ഷബനോവ് ആര്‍റ്റം റുമാനിയന്‍ ടീമിന്റെ പോപ്പ ഉലിയനെ വീഴ്ത്തിയതിനെ തുടന്ന് കൈയ്യാങ്കളിയായി. ഷബനോവിനും റുമാനിയയുടെ ട്രാന്‍ടു റസ്വാനും മഞ്ഞക്കാര്‍ഡ് കിട്ടി.
വിട്ടുകൊടുക്കാന്‍ മനസുകാണിക്കാത്ത ഉെ്രെകയിനുകാര്‍ 58ാം മിനുട്ടില്‍ മെമെഷെവ് റെഡ്വാനിന്റെ തകര്‍പ്പന്‍ ഹെഡറിലൂടെ സമനില ഗോള്‍ കണ്ടെത്തി.
Next Story

RELATED STORIES

Share it