kozhikode local

നാഗ്ജിയില്‍ ചേരാന്‍ ബ്രസീലും ജര്‍മനിയുമെത്തി

കോഴിക്കോട്: നാഗ്ജി ആ—രവങ്ങള്‍ക്ക് നാല് നാള്‍ മാത്രം ബാക്കി നില്‍ക്കെ യൂറോപ്പില്‍ നിന്ന് ജര്‍മന്‍ ടീമും ലാറ്റിനമേരിക്കയില്‍ നിന്ന് ബ്രസീല്‍ സംഘവും കോഴിക്കോട്ട് എത്തി.
ബ്രസീലിയന്‍ നഗരമായ കുര്‍ത്തിബ ആസ്ഥാനമായുള്ള അത്‌ലറ്റികോ പരാനസ് ക്ലബ്, ജര്‍മനിയിലെ ടി.എസ്.വി 1860 മുന്‍ചെന്‍ ടീമുകളാണ് ഇന്നലെ എത്തിയത്. അര്‍ജന്റീനിയന്‍ അണ്ടര്‍ 23 ടീം ഖത്തര്‍ എയര്‍വേസില്‍ ഇന്ന് രാവിലെ എത്തും. ഉക്രൈനില്‍ നിന്നുള്ള എഫ്.സി വോലിന്‍ ലുട്‌സ്‌ക്ക് എയര്‍ അറേബ്യ വിമാനത്തില്‍ പുലര്‍ച്ചെ കൊച്ചിയിലെത്തി ഒമ്പത് മണിക്ക് റാവിസിലെത്തും. ഇംഗ്ലണ്ടില്‍ നിന്നുള്ള വാട്ട്‌ഫോര്‍ഡ് എഫ്.സി രാവിലെ 8-25 നുള്ള ഇത്തിഹാദ് എയര്‍വേയ്‌സില്‍ കൊച്ചിയിലെത്തും.
ബ്രസീലിന്റെ അണ്ടര്‍ 20 ദേശീയ ടീമില്‍ കളിക്കുന്ന നാലു പേരുമായാണ് പരാനസ് എത്തിയിരിക്കുന്നത്. ദേശീയ ഫുട്‌ബോളില്‍ കരുത്ത് പ്രകടിപ്പിക്കുന്ന ടീമിലെ അംഗങ്ങള്‍ക്ക് ആദ്യ ഇന്ത്യന്‍ പര്യടനമാണ് ഇത്. ഇന്നലെ വൈകീട്ട് ടീം പുതിയാപ്പയിലെ പുതിയ മൈതാനത്ത് പരിശീലനം നടത്തി. ഇന്ത്യന്‍ സാഹചര്യങ്ങള്‍ പരിചയമുളള മോഹന്‍ ബഗാന്‍ എഫ്.സിയുടെ മുന്‍ ടെക്‌നിക്കല്‍ ഡയരക്ടര്‍ വിക്ടോ ലോപസാണ് ടീമിന്റെ മാനേജര്‍. രണ്ട് സീസണുകളിലായി ആവേശകരമായി നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ തന്റെ നാട്ടില്‍ ചര്‍ച്ചയായിട്ടുണ്ടെന്നും റോബര്‍ട്ടോ കാര്‍—ലോസിനെ പോലുള—ള ബ്രസീലുകാര്‍ ഇവിടെ പരിശീലകരായി വന്നതില്‍ അഭിമാനുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it