kozhikode local

നാഗ്ജിക്ക് വര്‍ണാഭമായ തുടക്കം

കോഴിക്കോട്: 25 വര്‍ഷത്തെ ഇടവേളക്ക് ശേഷം നാഗ്ജി ട്രോഫി ഫൂട്‌ബോള്‍ ടൂര്‍ണമെന്റിന് വര്‍ണാഭമായ തുടക്കം. 1995ന് ശേഷം പുനരാരംഭിച്ച ടൂര്‍ണമെന്റിന്റെ 36-ാമത് പതിപ്പിനാണ് ഇന്നലെ ബ്രസീലിയന്‍ ക്ലബ് അത്‌ലറ്റിക്കോ പരാനന്‍സും ഇംഗ്ലീഷ് ക്ലബ്ബായ വാട്‌സ് ഫോര്‍ഡ് എഫ്‌സിയും തമ്മിലുള്ള മത്സരത്തോടെ തുടക്കമായത്. ഇന്നലെ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ പത്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു. പ്രാവിനെ പറത്തിയാണ് ഉദ്ഘാടനം ചെയ്തത്. സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 35000 ഓളം കാണികളെ സാക്ഷി നിര്‍ത്തി വെടിക്കെട്ടിന് ശേഷമാണ് മത്സരം ആരംഭിച്ചത്. എ.പ്രദീപ് കുമാര്‍ എം.എല്‍.എ, ഡോ.സിദ്ദിഖ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു. എം.കെ രാഘവന്‍ എം.പി, പി.ഹരിദാസ്, എന്‍.സി അബൂബക്കര്‍, നടന്‍ മാമുക്കോയ, സിജെ റോബിന്‍, ഹിഫ്‌നു റഹ്മാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ഇടവേളയില്‍ നരേഷ് അയ്യറിന്റെ ഗാനാലാപനവും അരങ്ങേറി. ആദ്യ സഹ റഫറിമാരായി സമര്‍പാല്‍,വിപിഎ നാസര്‍, സിആര്‍ ശ്രീകൃഷ്ണ കളത്തിലുണ്ടായിരുന്നു. മാച്ച് കമ്മീഷനറായി ഗൗതംഖറും റഫറിമാരുടെ നിരീക്ഷകനായി മൈക്കല്‍ ആന്‍ഡ്രൂസും ഗ്രൗണ്ടിന് പുറത്തുനിന്ന് നിയന്ത്രിച്ചു.
Next Story

RELATED STORIES

Share it