നാക്ക് പിഴച്ച് സുധാകരനും; അഞ്ജു ബോബി ജോര്‍ജിനെ ജിമ്മി ജോര്‍ജിന്റെ ഭാര്യയാക്കി
BY Sumeera SMR9 Jun 2016 7:17 PM GMT
Sumeera SMR9 Jun 2016 7:17 PM GMT
കണ്ണൂര്‍: കായികമന്ത്രി ഇ പി ജയരാജന്റെ ബോക്സിങ് താരം മുഹമ്മദലിയെക്കുറിച്ചുള്ള അബദ്ധ പ്രസ്താവനയ്ക്കു പിന്നാലെ മുന്‍ കായികമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരനും പ്രസ്താവനയില്‍ അക്കിടിപറ്റി. അഞ്ജു ബോബി ജോര്‍ജിനെ മന്ത്രി ജയരാജന് അപമാനിച്ച വിവാദ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുന്നതിനിടെയാണു ഭീമാബദ്ധം പറ്റിയത്.
ഇ പി ജയരാജനെതിരേ കത്തിക്കയറിയ കെ സുധാകരന്, അഞ്ജു ബോബി ജോര്‍ജിനെ ആര്‍ക്കാണ് അറിയാത്തത്; അവരെ മാത്രമല്ല അഞ്ജുവിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്, ജിമ്മി ജോര്‍ജിന്റെ കുടുംബം എല്ലാം കായികരംഗത്തു ജീവിതമര്പ്പിച്ചവരാണെന്നായിരുന്നു സുധാകരന്റെ അബദ്ധ പ്രസ്താവന. പരാമര്‍ശത്തിലെ തെറ്റ് തിരിച്ചറിയാതെ കെ സുധാകരന് ജയരാജനെതിരെയുള്ള ആരോപണം തുടരുകയായിരുന്നു.
ഇത്രയും ദിവസംകൊണ്ട് ഇത്രയേറെ അബദ്ധജടിലങ്ങ ള്‍ എഴുന്നള്ളിച്ച ഒരു കായികമന്ത്രിയാണു ജയരാജന്. കായികരംഗവുമായി പുലകുളി ബന്ധമില്ലെന്ന് അജ്ഞതയിലൂടെ കേരളത്തെയും ലോകത്തെയും അറിയിച്ചിരിക്കുകയാണ്. ജയരാജനെ ആ സ്ഥാനത്തുനിന്നു മാറ്റാനുള്ള ഔചിത്യബോധമെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് കാണിക്കണമെന്നും സുധാകരന് തുടര്‍ന്ന് ആവശ്യപ്പെട്ടു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT