thrissur local

നഹ്ജുര്‍റശാദ് ദശവാര്‍ഷികാഘോഷത്തിന് പരിസമാപ്തി

ചാമക്കാല: ചരിത്ര ഭൂമികയിലേക്ക് ഒഴികിയെത്തിയ ജനം മുല്ലാബാദ് നഗരിയില്‍ ജനസാഗരം തീര്‍ത്തപ്പോള്‍ ചാമക്കാലയുടെ നാള്‍വഴികളില്‍ പുതുചരിത്രം രചിക്കപ്പെട്ടു. നഹ്ജുര്‍റശാദ് ഇസ്‌ലാമിക് കോളജിന്റെ ദശവാര്‍ഷിക മഹാ സമ്മേളനത്തിലേക്ക് പതിനായിരങ്ങള്‍ ഒഴുകിയെത്തി. സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മത ഭൗതിക സമന്വയ വിദ്യാഭ്യാസമാണ് സമകാലിക പ്രബോധകരെ പൂര്‍ണരാക്കുന്നതെന്ന് പറഞ്ഞ തങ്ങള്‍ ആധുനിക പണ്ഡിതന്മാര്‍ ഇരു വിദ്യാഭ്യാസവും ആര്‍ജ്ജിക്കണമെന്നും അഭിപ്രായപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. നഹ്ജുര്‍റശാദ് ചെയര്‍മാന്‍ ടി എം ഹൈദര്‍ ഹാജി ആമുഖ പ്രഭാഷണം നടത്തി. മലേഷ്യ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പ്രഫ. ഡോ. മുഹമ്മദ് സ്വാം ബിന്‍ സജ്മൂന്‍ മലേഷ്യ മുഖ്യാതിഥിയായി. സയ്യിദ് എസ് എം കെ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഹാഫിള് അഹ്മദ് കബീര്‍ ബാഖവി ''നാഥന്‍ വിളിക്കുന്നു സ്വര്‍ഗത്തിലേക്ക്'' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.
ദാറുല്‍ ഹുദാ വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കേരള സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, പി വി അബ്ദുല്‍ വഹാബ് എംപി, വി എ ഹസ്സന്‍ സാഹിബ്, പി സഫറലി ഇസ്മാഈല്‍, ഇ വി മൂസ ഹാജി, എ കെ മന്‍സൂര്‍, കരീം ടി അബ്ദുല്ല, അബ്ദുര്‍റഹ്മാന്‍ ഹാജി പെരിങ്ങോട്ടുകര, പി ബി അബ്ദുല്‍ ജബ്ബാര്‍, സി കെ മജീദ്, ഡോ. വി കെ ഹുസൈന്‍, സി എച്ച് റശീദ്, യു ശാഫി ഹാജി, ഡോ. പി മുഹമ്മദ് ഖാസിം, എ.സി അബ്ദുല്‍ കരിം ഹാജി സംസാരിച്ചു.
രാവിലെ നടന്ന കുടുംബസംഗമത്തില്‍ വിജയം മൂല്യാധിഷ്ടിത ജീവിതത്തിലൂടെ എന്ന വിഷയത്തില്‍ ഡോ.രജിത് കുമാര്‍ തിരുവന്തപുരവും സന്തുഷ്ട കുടുംബം എന്ന വിഷയത്തില്‍ കെ സി മുഹമ്മദ് ബാഖവി എന്നിവര്‍ വിഷയാവതരണം നടത്തി. ഹസന്‍ ഹുദവിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ശാഫി ഹുദവി അധ്യക്ഷത വഹിച്ചു. ടി എസ് മൂസ ഹാജി, ടി എസ് മമ്മി, എ എം പരീത് കളമശ്ശേരി, ശഹീര്‍ ദേശമംഗലം, ഇ എസ് ഹുസൈന്‍ ഹാജി, എം എം അബൂബക്കര്‍ ഫൈസി, അബ്ദുല്‍ ലത്വീഫ് ഹൈത്തമി, പി കെ അബ്ദുല്‍ ഖാദര്‍, പി കെ ബഷീര്‍ പൂന്നിലത്ത് സംബന്ധിച്ചു. എ.വി റിയാസ് ഹുദവി, ഉവൈസ് ഹുദവി കൂടല്ലൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it