നവാസ് ശരീഫ് മോദിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ചാണ് നവാസ് ശരീഫ് അക്രമികളെക്കുറിച്ചുള്ള വിവരം ലഭ്യമാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നറിയിച്ചത്.
ലഫ്റ്റനന്റ് കേണല്‍ അടക്കം ആറു സുരക്ഷാസൈനികര്‍ കൊല്ലപ്പെടാനിടയാക്കിയ ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ അടിയന്തര നടപടിയെടുക്കണമെന്ന് മോദി ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തിനു പിന്നിലുള്ളവരെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പാകിസ്താന് നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അക്രമികള്‍ വിളിച്ച ചില പാകിസ്താന്‍ ഫോണ്‍നമ്പറുകളും ആക്രമണത്തിന് നേതൃത്വം കൊടുത്തവരുടെ പേരുകളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പാകിസ്താന് കൈമാറിയിട്ടുണ്ട്.
Next Story

RELATED STORIES

Share it