നവജാത ശിശുവിനെ പഴുപ്പിച്ച കമ്പി വച്ച് പൊള്ളിച്ചയാള്‍ അറസ്റ്റില്‍

നമ്പരംഗ്പൂര്‍: 28 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തില്‍ പഴുപ്പിച്ച ഇരുമ്പ് കമ്പി വച്ച് പൊള്ളലേല്‍പിച്ച മുറി വൈദ്യനെ പോലിസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ കലഹാണ്ടി ജില്ലയിലാണ് സംഭവം. പുരുഷോത്തം ഗാബിയെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. നമ്പരംഗ്പൂര്‍ ബ്ലോക്കിലെ ബാലവികസന സംരക്ഷണ ഉദ്യോഗസ്ഥന്‍ ആര്‍ എസ് ബസന്തിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രസവാനന്തരം കുട്ടിയുടെ വയറ് വീര്‍ത്തതിനെ തുടര്‍ന്ന് അമ്മ രുക്മിണി കിസാന്‍ ചികില്‍സയ്ക്കായി മുറി വൈദ്യനെ സമീപിക്കുകയായിരുന്നു. ചികില്‍സയുടെ ഭാഗമായി ചൂടാക്കിയ ഇരുമ്പുകമ്പി മുറി വൈദ്യന്‍ കുട്ടിയുടെ ശരീരത്തില്‍ വയ്ക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it