നവകേരള യാത്ര: ഉദ്ഘാടനം  15ന് കാസര്‍കോട്ട്

കാസര്‍കോട്: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 15ന് വൈകീട്ട് മൂന്നിന് ഉപ്പളയില്‍ പിബി അംഗം പ്രകാശ് കാരാട്ട് യാത്ര ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സംബന്ധിക്കും.
എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ ജെ തോമസ്, എംപിമാരായ എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത്, കെ ടി ജലീല്‍ എംഎല്‍എ, പി കെ സൈനബ എന്നിവരും പിണറായിക്കൊപ്പം ജാഥയില്‍ പങ്കെടുക്കും. 15ന് വൈകീട്ട് അഞ്ചിന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ആദ്യ സ്വീകരണം നല്‍കും. 16ന് രാവിലെ പത്തിന് പുറപ്പെടുന്ന യാത്രയ്ക്ക് ചട്ടഞ്ചാല്‍, കാഞ്ഞങ്ങാട് ടൗണ്‍, കാലിക്കടവ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. കേന്ദ്ര ഭരണം ജനങ്ങളില്‍ വര്‍ഗീയ ചേരിതിരിവും അസഹിഷ്ണുതയും സൃഷ്ടിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി ഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, സെക്രട്ടേറിയറ്റംഗങ്ങളായ സി എച്ച് കുഞ്ഞമ്പു, ടി വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അതേസമയം, നവകേരള മാര്‍ച്ചിനു മുന്നോടിയായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വീടുകളില്‍ പിണറായി വിജയന്‍ സന്ദര്‍ശനം നടത്തും. എന്‍മകജെ, ബെള്ളൂര്‍, കാറഡുക്ക, മൂളിയാര്‍ പഞ്ചായത്തുകളിലാണ് 14ന് സന്ദര്‍ശനം നടത്തുക. ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ലക്ഷ്യമെന്ന് നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it