നവംബറിലെ റേഷന്‍ വിതരണം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായത്തിലൂടെ നവംബറില്‍ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ പട്ടിക പുറത്തി—റക്കി. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് ഒരു രൂപ നിരക്കില്‍ 25 കിലോഗ്രാം അരി, രണ്ട് രൂപാ നിരക്കില്‍ അഞ്ച് കിലോഗ്രാം ഗോതമ്പും, എപിഎല്ലുകാര്‍ക്ക് 8.90 രൂപ നിരക്കില്‍ ഒമ്പത് കിലോഗ്രാം അരി. എപിഎല്ലില്‍പ്പെട്ട രണ്ടുരൂപ നിരക്കിലുള്ള ഭക്ഷ്യധാന്യവിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒമ്പത് കിലോഗ്രാം അരി രണ്ട് രൂപ നിരക്കില്‍. എപിഎല്‍ വിഭാഗത്തില്‍പ്പെട്ട എല്ലാ കാര്‍ഡുടമകള്‍ക്കും രണ്ട് കിലോഗ്രാം ഗോതമ്പ് 6.70 രൂപ നിരക്കില്‍. എഎവൈ വിഭാഗക്കാര്‍ക്ക് ഒരു രൂപ നിരക്കില്‍ 35 കിലോഗ്രാം അരി. അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി 10 കിലോഗ്രാം അരി.13.50 രൂപ നിരക്കില്‍ ബിപിഎല്‍/എഎവൈ വിഭാഗത്തിലെ ഓരോ അംഗത്തിനും 400 ഗ്രാം പഞ്ചസാര. എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രണ്ട് കിലോഗ്രാം ആട്ട 15 രൂപ നിരക്കില്‍. വൈദ്യുതീകരിച്ച വീടുള്ളവര്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുള്ളവര്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും 17/18 രൂപ നിരക്കില്‍ ലഭിക്കും.
Next Story

RELATED STORIES

Share it