kasaragod local

നഴ്‌സ് പൊള്ളലേറ്റ് മരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

ഉപ്പള: ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് നഴ്‌സ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മംഗല്‍പ്പാടി കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററിലെ നഴ്‌സും കാഞ്ഞങ്ങാട് ആവിക്കരയിലെ പി രാജന്‍-രാധ ദമ്പതികളുടെ മകളുമായ രമ്യ(30) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് കൊല്ലം സ്വദേശി മനോജിനെ കാസര്‍കോട് സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. മനോജിനും പൊള്ളലേറ്റിരുന്നു. സംഭവത്തിന് ശേഷം നാട്ടില്‍ നിന്ന് മുങ്ങിയ മനോജ് കൊല്ലത്തെ സ്വകാര്യാശുപത്രിയില്‍ കഴിയുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലിസ് അവിടെ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ആരോഗ്യ വകുപ്പ് ജീവനക്കാരനാണ് മനോജ്.
Next Story

RELATED STORIES

Share it