നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ്: വീണ്ടും ഇളവ് ആവശ്യപ്പെടും

തിരുവനന്തപുരം: എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയതുമൂലം വിദേശത്ത് ജോലിക്ക് ശ്രമിക്കുന്ന നഴ്‌സുമാര്‍ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇവര്‍ക്ക് ഇളവിനായി കേന്ദ്രത്തോട് വീണ്ടും അഭ്യര്‍ഥിക്കുമെന്ന് കെ വി അബ്ദുല്‍ഖാദറിന്റെ സബ്മിഷന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്‍കി. സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികളുടെ ചൂഷണം വര്‍ധിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് 18 രാജ്യങ്ങളിലേക്കു പോവുന്നതിന് കഴിഞ്ഞ ഏപ്രിലില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയത്.
കേരളത്തിലെ നഴ്‌സുമാരുടെ സാഹചര്യം കണക്കിലെടുത്ത് ഇതു നീക്കിക്കിട്ടാന്‍ പലതവണ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നെു. ബദല്‍ സംവിധാനം സംസ്ഥാനം ഏര്‍പ്പെടുത്താനായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഇതിനു ബന്ധപ്പെട്ട രാജ്യങ്ങള്‍ കൂടി സഹകരിക്കണം. എന്നാല്‍, ഇതുവരെ കുവൈത്ത് മാത്രമാണ് സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it