നഴ്സിങ് ജോലി തട്ടിപ്പ്; മൂന്നംഗസംഘം പിടിയില്‍
BY Sumeera SMR11 March 2016 4:32 AM GMT
Sumeera SMR11 March 2016 4:32 AM GMT
കാക്കനാട്: വിദേശത്ത് നഴ്സിങ് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത മൂവര്‍സംഘം പോലിസ് പിടിയിലായി. കോതമംഗലം പൂയംകുട്ടി സ്വദേശി ഷിജു മാത്യു(38), തിരുവല്ല പുല്ലാട് സ്വദേശി രാജീവ് മാത്യു(33), തിരുവാണിയൂരില്‍ വാടകയ്ക്കു താമസിക്കുന്ന ജോഷി(40) എന്നിവരാണ് പിടിയിലായത്.
2012 മുതല്‍ ബ്രൂണയ്, ദുബയ്, ബഹ്റയ്ന് എന്നിവിടങ്ങളിലെ പ്രമുഖ ആശുപത്രികളിലേക്ക് നഴ്സിങ് ജോലി വാഗ്ദാനം നല്കി കേരളത്തിലെയും തമിഴ്നാട്ടിലെയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് 50 ലക്ഷത്തോളം രൂപ ഇവര്‍ തട്ടിയെടുത്തതായി പോലിസ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ പോലിസ് സ്റ്റേഷനുകളില്‍ ഇതേ രീതിയില്‍ കേസുകള്‍ ഉള്ള ഇവര്‍ പോലിസിനെ വെട്ടിച്ചു മുങ്ങി നടക്കുകയായിരുന്നു.
ഒരു സ്ഥലത്ത് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ച് ലക്ഷങ്ങള്‍ പലരില്‍ നിന്നായി വാങ്ങിയ ശേഷം കുറച്ചുനാള്‍ കഴിഞ്ഞ് ഓഫിസ് പൂട്ടി മുങ്ങുകയെന്നതായിരുന്നു ഇവരുടെ രീതിയെന്ന് പോലിസ് പറഞ്ഞു. ഇത്തരത്തില്‍ പല സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചാണ് ഇവര്‍ തട്ടിപ്പു നടത്തിയിരുന്നത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT