നഴ്‌സിങ് ജോലിക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ്: ഉത്തരവ് ശരിവച്ചു

കൊച്ചി: നഴ്‌സിങ് ജോലിക്കു വിദേശത്തു പോവുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. എന്നാല്‍ തൊഴിലുടമയുടെ വിശ്വാസ്യത ഇ മൈഗ്രന്റ് സംവിധാനത്തിലൂടെ വിലയിരുത്തിയിട്ടുണ്ടെങ്കില്‍ വിദേശത്ത് നഴ്‌സിങ് ജോലിക്കു പോവുന്ന ഉദ്യോഗാര്‍ഥിയുടെ അപേക്ഷ വ്യക്തിപരമായി പരിഗണിച്ചു തീര്‍പ്പാക്കാമെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നഴ്‌സിങ് ജോലിക്കു പോവുന്നവര്‍ക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നായിരുന്നു ഹരജിക്കാരുടെ ആരോപണം. മറ്റു യാത്രാരേഖകളും വിസയും ശരിയായാല്‍ പോലും എമിഗ്രേഷന്‍ ക്ലിയറന്‍സ് നിഷേധിക്കുന്നതുമൂലം യാത്ര മുടങ്ങുകയാണ്. ഇതു നിയമവിരുദ്ധമാണെന്നും തങ്ങളുടെ അവകാശങ്ങളെ ഹനിക്കുകയും അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്ന നടപടിയാണെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
Next Story

RELATED STORIES

Share it