നഴ്‌സറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പട്ടിമറ്റം: നാല് വയസ്സുള്ള നഴ്‌സറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവിനെ കുന്നത്തുനാട് പോലിസ് അറസ്റ്റ് ചെയ്തു. കാരോളി വീട്ടില്‍ കുമ്മനോട് നാലു സെന്റ് കോളനിയിലെ അബ്ദുല്‍മജീദ് (40) ആണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ടാണ് ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും മാതാവ് അപ്പോള്‍ തന്നെ സമീപവാസികളെ അറിയിക്കുകയും ചെയ്തു.
നാട്ടുകാര്‍ സംഘടിച്ചെത്തിയതോടെ അബ്ദുല്‍മജീദ് വീട്ടില്‍നിന്ന് ഇറങ്ങി ഓടി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയുള്ള തിരച്ചിലിനൊടുവില്‍ അടുത്തുള്ള ജാതിത്തോട്ടത്തില്‍ നിന്ന് പോലിസ് ഇയാളെ പിടികൂടുകയായിരുന്നു.
Next Story

RELATED STORIES

Share it