നര്‍സിങ് പാകിസ്താനിയല്ല, അതുകൊണ്ടു തന്നെ പിന്തുണയ്ക്കും: സുശീല്‍ കുമാര്‍

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ 74 കിലോ ബോക്‌സിങ് വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നര്‍സിങ് യാദവിനെ പിന്തുണച്ച് പ്രമുഖ താരം സുശീല്‍ കുമാര്‍.
റിയോ ഒളിപിക്‌സില്‍ മല്‍സരിക്കുക ആരെന്നത് താനും നര്‍സിങും തമ്മിലുള്ള പോരാട്ടത്തിനുശേഷം തീരുമാനിക്കണമെന്ന സുശീലിന്റെ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
'നര്‍സിങ് പാക്കിസ്താന്‍കാരനല്ല പിന്നെന്തിനു താന്‍ അദ്ദേഹത്തെ പിന്തുണയ്ക്കാതിരിക്കണം'- ഇഎസ്പിഎന്നിനു നല്‍കിയ അഭിമുഖത്തില്‍ സുശീല്‍ ചോദിച്ചു. കഴിഞ്ഞ സപ്തംബരില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടി നര്‍സിങ് ഒളിംപിക്‌സ് യോഗ്യത നേടിയിരുന്നു.
അതേസമയം 66 കിലോ വിഭാഗത്തില്‍ രണ്ട് ഒളിംപിക്‌സ് മെഡ ല്‍ നേടിയിട്ടുള്ള സുശീല്‍ ഇത്തവണ 74 കിലോവിഭാഗത്തിലേക്ക് ചുവടുമാറ്റിയിരുന്നു. തോളിനേറ്റ പരിക്കുമുലം സുശീലിന് ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായിരുന്നില്ല.
Next Story

RELATED STORIES

Share it