നര്‍മബോധത്തിലെ വ്യതിചലനം മറവിരോഗത്തിന്റെ ലക്ഷണമാവാമെന്നു പഠനം

ലണ്ടന്‍: ദുഃഖസാന്ദ്രമായ നിമിഷങ്ങളില്‍ സന്ദര്‍ഭം നോക്കാതെ തമാശകള്‍ പറയുന്നതും ചിരിക്കുന്നതും മറവിരോഗം തുടങ്ങുന്നതിന്റെ ലക്ഷണമാണെന്ന് ബ്രിട്ടണിലെ ശാസ്ത്രജ്ഞര്‍. മറവിരോഗം ബാധിച്ചവരില്‍ ലണ്ടനിലെ യൂനിവേഴ്‌സിറ്റി കോളജ് നടത്തിയ പഠനത്തിലാണു സന്ദര്‍ഭം നോക്കാതെ തമാശ പറയുന്നതു മറവിരോഗത്തിന്റെ തുടക്കമാവാമെന്നു പറയുന്നത്. മറവിരോഗം ബാധിച്ച 48 പേരുടെ ബന്ധുക്കളുമായി സംസാരിച്ചതില്‍ നിന്ന് അസുഖം തിരിച്ചറിയുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ രോഗികള്‍ അവസരം നോക്കാതെ തമാശകള്‍ പറയുന്ന സ്വഭാവമുള്ളവരാണെന്നു കണ്ടെത്തിയിരുന്നു. പെരുമാറ്റത്തെയും വ്യക്തിത്വത്തെയും നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗത്തെ മറവിരോഗം ബാധിക്കുമ്പോഴാണ് ഇത്തരത്തിലുള്ള പെരുമാറ്റ വ്യതിയാനങ്ങള്‍ തുടങ്ങുന്നതെന്നും പഠനസംഘം വ്യക്തമാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it