നരേന്ദ്ര മോദി ഇന്ത്യയെ പാകിസ്താനാക്കി മാറ്റുന്നു: അരുണ്‍ ഷൂരി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ഷൂരി. രാജ്യത്തു വര്‍ധിച്ചുവരുന്ന വര്‍ഗീയ അസഹിഷ്ണുതയ്‌ക്കെതിരേ മോദി തുടരുന്ന മൗനം മനപ്പൂര്‍വമാണെന്ന് അദ്ദേഹം ആരോപിച്ചു.
നിസ്സാര കാര്യങ്ങള്‍ക്കു പോലും ട്വിറ്ററില്‍ അഭിപ്രായ പ്രകടനം നടത്തുന്ന മോദി ദാദ്രി സംഭവത്തില്‍ പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും തന്റെ ഉത്തരവാദിത്തം കാത്തുസൂക്ഷിക്കുന്നതില്‍ മോദി പരാജയപ്പെട്ടെന്നും അരുണ്‍ ഷൂരി പറഞ്ഞു. മോദി ഇന്ത്യയെ പാകിസ്താനാക്കി മാറ്റുകയാണ്. ഇക്കാരണത്താല്‍ തന്നെ ബിഹാര്‍ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി തീരുമാനിക്കുമെന്നും അരുണ്‍ ഷൂരി കൂട്ടിച്ചേര്‍ത്തു. മോദിയുടെ മൗനം ഹിന്ദു മൗലികവാദികളെ പ്രോല്‍സാഹിപ്പിക്കുന്നതാണ്. ഒരു ഭരണാധികാരി എന്നും ഒപ്പമുള്ളവരുടെ സ്വഭാവത്തിന്റെ പേരിലാണ് അറിയപ്പെടാറുള്ളത്. മോദി തിരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിക്കുന്നതു ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാവും. മോദിയെ അസഹിഷ്ണുതയുടെ ഇരയാക്കുന്നത് ഏറ്റവും അപകടകരമാണെന്നായിരുന്നു, പ്രധാനമന്ത്രി അസഹിഷ്ണുതയുടെ ഇരയാണെന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവനയോട് അരുണ്‍ ഷൂരിയുടെ പ്രതികരണം.
പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുത്തുകൊണ്ടുള്ള പ്രതിഷേധം ഗാന്ധിയന്‍ സമരരീതിയാണെന്ന് ഷൂരി പറഞ്ഞു. പ്രധാനമന്ത്രി മോദി ഹോമിയോ വിഭാഗത്തിന്റെ ഓഫിസറോ ഒരു വകുപ്പിന്റെ മാത്രം തലവനൊ അല്ല, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നായിരുന്നു രാജ്യത്തു നടക്കുന്ന എല്ലാ കാര്യത്തിലും പ്രധാനമന്ത്രി മറുപടി പറയണോ എന്ന ചോദ്യത്തിന് ഷൂരിയുടെ പ്രതികരണം.
Next Story

RELATED STORIES

Share it