നരേന്ദ്രമോദിയുടെ അധികാരാരോഹണം അത്യാഹിതം: ചെന്നിത്തല

ആലപ്പുഴ: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അവരോധിതനായത് ഒരു വലിയ അത്യാഹിതമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നടന്ന പഠന ക്യാംപില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും സഹിഷ്ണുതയോടെ ഉള്‍കൊള്ളുന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും ഇതിന് വിരുദ്ധമായ നിലപാടുകളിലൂടെ അക്രമവും അരാജകത്വവും സൃഷ്ടിക്കുന്ന ബിജെപിയും ആര്‍എസ്എസും ഭാരതീയ പൈതൃകത്തെ നശിപ്പിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വിശ്വാസങ്ങള്‍ക്കെതിരേ സ്വയം തോക്കു ചൂണ്ടുന്നവരാണ് രാജ്യത്ത് അസഹിഷ്ണുത വളര്‍ത്തുന്നത്. സ്വവിശ്വാസം മുറുകെ പിടിക്കുക വഴി രാജ്യത്ത് സമാധാനം നിലനില്‍ക്കണം. ഇതാണ് സമസ്തയുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
ബഹുസ്വരതയും മതേതരത്വവും എന്ന വിഷയത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി, രാജ്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ എന്‍ കെ പ്രേമ ചന്ദ്രന്‍ എംപി, ഭരണഘടനയും സിവില്‍ കോഡും എന്ന വിഷയത്തില്‍ അഡ്വ. എന്‍ ശംസുദ്ധീന്‍ സംസാരിച്ചു. എംഎല്‍എമാരായ തോമസ് ഐസക്, ജി സുധാകരന്‍, വിജയവാഡ വിജയകുമാര്‍ വിശിഷ്ടാതിഥികളായി.
Next Story

RELATED STORIES

Share it