Flash News

''നരഭോജിക്ക് ഒടുവില്‍ ഭ്രാന്തായി' അമിത്ഷായ്‌ക്കെതിരെ ലാലു

നരഭോജിക്ക് ഒടുവില്‍ ഭ്രാന്തായി അമിത്ഷായ്‌ക്കെതിരെ ലാലു
X
laluprasad yadavപാറ്റ്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടാല്‍ പാകിസ്താന്‍ പടക്കം പൊട്ടിച്ചാഘോഷിക്കുമെന്ന അമിത്ഷായുടെ പ്രസ്താവനക്കെതിരെ ലാലുപ്രസാദ് യാദവ് രംഗത്ത്. ''നരഭോജിക്ക് അവസാനം ഭ്രാന്തായെന്നും ബിഹാറിനെയും ബിഹാറികളെയും ലാലു അപമാനിച്ചുവെന്നുമാണ് ലാലുപ്രസാദ് വിമര്‍ശിച്ചത്.

ബീഹാറില്‍ ലാലുപ്രസാദ് യാദവും നിതീഷും ചേര്‍ന്ന് തീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കുകയാണെന്ന് മാധ്യമങ്ങളില്‍ ബിജെപി പരസ്യം നല്‍കിയിരുന്നു. ഇതും ലാലുവിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്നലെ ബിഹാറിലെ രക്‌സോളി ഗ്രാമത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് അമിത്ഷാ വിവാദപരമായ പരാമര്‍ശം നടത്തിയത്.'' അബദ്ധത്തിലെങ്ങാനും ബിജെപി ഈ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍,പാകിസ്താനില്‍ പടക്കങ്ങള്‍ പൊട്ടിച്ചാഘോഷിക്കും.നിങ്ങള്‍ അത് ആഗ്രഹിക്കുന്നണ്ടോ''എന്നാണ് അമിത്ഷാ ജനങ്ങളോട് ചോദിച്ചത്.

അമിതാഷായുടെ പ്രസ്താവനക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ആര്‍ജെഡി അറിയിച്ചു.
Next Story

RELATED STORIES

Share it