നബിദിനാഘോഷത്തിനെതിരേ വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: നബിദിനം ആഘോഷിക്കുന്നതിനെതിരേ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. നബിദിനം ഇന്ത്യയില്‍ ആഘോഷിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗം മാത്രമല്ലേയെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ മുരളീധരന്‍ ചോദിക്കുന്നു.

താന്‍ ക്രിസ്മസ് ആശംസകള്‍ നേരുകയും നബിദിന ആശംസകള്‍ നേരാതിരിക്കുകയും ചെയ്തത് എന്തുകൊണ്ട് എന്ന് വിശദീകരിച്ചുകൊണ്ടാണ് മുരളീധരന്‍ ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. താന്‍ മനസ്സിലാക്കിയിരിക്കുന്നത് ശരിയാണെങ്കില്‍ യഥാര്‍ഥ ഇസ്‌ലാം മതവിശ്വാസികള്‍ വ്യക്തിപൂജയില്‍ വിശ്വസിക്കാത്തവരും അതുകൊണ്ടു തന്നെ നബിദിനം ആഘോഷിക്കാത്തവരാണെന്നും വി മുരളീധരന്‍ പറയുന്നു.
Next Story

RELATED STORIES

Share it