kannur local

നടുവനാട്ട് ഭക്ഷ്യവിഷബാധ; നിരവധി പേര്‍ ആശുപത്രിയില്‍

മട്ടന്നൂര്‍: നടുവനാട് തലച്ചങ്ങാട് മേഖലയില്‍ നിന്ന് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട് കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശുപത്രികളില്‍ ചികില്‍സ തേടി. കഴിഞ്ഞ ദിവസമാണ് തലച്ചങ്ങാട് മേഖലയില്‍ താമസിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായത്. അശോകന്റെ മകന്‍ എ സൂര്യദേവ്(6), കുഞ്ഞിരാമന്റെ മക്കളായ ശിവന്യ(7), വൈഗ(4), വിനുവിന്റെ മകന്‍ ആദര്‍ശ്(8), രമേശന്റെ മക്കളായ അശ്വന്ത്(11), അമയ(6), സജീവ് കുമാറിന്റെ മകന്‍ ആദിഷ്(4), രോഹിണി(60), ഷിനിജയുടെ മകള്‍ സ്‌നേഹ(7), പെരുന്ത്രച്ചാലിലെ സുധീറിന്റെ മകന്‍ തേജസ്(5), റിജേഷിന്റെ മകന്‍ ധ്യാന്‍ചന്ദ്(3) തുടങ്ങിയവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റുള്ളവരെ മട്ടന്നൂര്‍, ഇരിട്ടി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. 40ഓളം പേര്‍ ചികില്‍സ തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മേഖലയിലെ ഒരു ക്ഷേത്രത്തില്‍ ഉല്‍സവം നടന്നിരുന്നു. ഇവിടെനിന്നു കുടിച്ച വെളളത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതാണെന്നു സംശയിക്കുന്നു. നഗരസഭാ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it