നടി പ്രത്യുഷ ഗര്‍ഭിണി ആയിരുന്നുവെന്ന് സൂചന
BY Sumeera SMR20 April 2016 3:50 AM GMT
Sumeera SMR20 April 2016 3:50 AM GMT
മുംബൈ: ടിവി സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ഗര്‍ഭിണിയായിരുന്നുവെന്ന് മെഡിക്കല്‍ റിപോര്‍ട്ടില്‍ സൂചന. ജെജെ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ റിപോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. പ്രത്യുഷയുടെ കോശങ്ങളും ഗര്‍ഭപാത്രവും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ റിപോര്‍ട്ട് തയ്യാറാക്കിയതെന്ന് കേസന്വേഷണവുമായി അടുത്ത ബന്ധമുള്ള പോലിസ് ഉദ്യോഗസ്ഥന് അറിയിച്ചു. ഭ്രൂണകോശത്തിന് അകാലമരണം സംഭവിച്ചതായി റിപോര്‍ട്ടിലുണ്ട്. പ്രത്യുഷ ഗര്‍ഭച്ഛിദ്രത്തിനു വിധേയയായിരുന്നതായി സംശയമുയര്‍ന്നിട്ടുണ്ട്.
ബാലികാവധു എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രശസ്തമായ പ്രത്യുഷയെ ഏപ്രില്‍ ഒന്നിനാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കാമുകനും നടനും നിര്‍മാതാവുമായ രാഹുല്‍ രാജ് സിങിനെ പോലിസ് അറസ്റ്റ് ചെയ്തു. മെയ് ആദ്യവാരത്തോടെ പ്രത്യുഷയുടെ ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കുമെന്നാണ് പോലിസ് പ്രതീക്ഷിക്കുന്നത്.

Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT