Flash News

നടി കല്‍പ്പന അന്തരിച്ചു

നടി കല്‍പ്പന അന്തരിച്ചു
X
kalpana-1

ഹൈദരാബാദ്;  പ്രശ്‌സ്ത മലയാളം സിനിമാ നടി കല്‍പ്പന(51) അന്തരിച്ചു. ഹൈദരാബാദിലായിരുന്നു അന്ത്യം.കോമഡി നടിയെന്ന നിലയിലും അല്ലാതെയും മലയാളികള്‍ നെഞ്ചിലേറ്റിയ നടിയുടെ അന്ത്യം ഇന്ന് രാവിലെയായിരുന്നു.
ഹൈദരാബാദില്‍ ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിലായിരുന്നു. കല്‍പ്പന താമസിക്കുന്ന ഹോട്ടലിലെ  റൂം ബോയ് രാവിലെ ഏഴോടെ കല്‍പ്പനയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പേ കല്‍പ്പന മരണപ്പെട്ടിരുന്നു.
ചാര്‍ളിയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. മകള്‍ കുമാര്‍ ശ്രീമയി. നാടകപ്രവര്‍ത്തകരായ വിജയ്‌ലക്ഷ്മി നായര്‍, ചാവറ വി പി നായര്‍ എന്നിവരാണ് മാതാപിതാക്കള്‍. 2012ല്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഞാന്‍ തനിച്ചല്ല എന്ന ചിത്രത്തിനായിരുന്നു പുരസ്‌കാരം.
300 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളിലും നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മരണകാരണം ഹൃദയാഘാതമാണെന്നാണ്്  പ്രഥാമിക റിപ്പോര്‍ട്ട്. പ്രശ്‌സത നടിമാരായ ഉര്‍വശി, കലാരഞ്ജിനി എന്നിവര്‍ സഹോദരിമാരാണ്. പ്രശ്‌സത സംവിധായകന്‍ അനില്‍ കുമാറാണ് ഭര്‍ത്താവ്. 2012ല്‍ ഇവര്‍ വേര്‍പിരിഞ്ഞിരുന്നു.
ദക്ഷിണേന്ത്യന്‍ സിനിമകളിലെ നിറസാന്നിധ്യമായിരുന്ന കല്‍പ്പന 1983ല്‍ മഞ്ഞ് എന്ന സിനിമയിലൂടെയാണ് ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. 1985ല്‍ ചിന്ന വീട് എന്ന സിനിമയിലൂടെയാണ് തമിഴില്‍ അരങ്ങേറ്റം. അന്തരിച്ച കമല്‍ റോയി, പ്രിന്‍സ് എന്നിവരാണ് സഹോദരന്‍മാര്‍.
ബാംഗ്ലൂര്‍ ഡെയ്‌സ്, എബിസിഡി, സ്പിരിറ്റ്, ലിവിങ് ടുഗതര്‍, ട്വിന്റി-20, ബസ് കണ്ടക്ടര്‍, 5 ഫിംഗേഴ്‌സ് , സേതുരാമയര്‍ സിബിഐ, എന്നും എപ്പോഴും, കാരണവര്‍, ദി ഡോള്‍ഫിന്‍സ്, നയന, മലയാളക്കര റസിഡന്‍സി, ആകാശഗംഗ എന്നിവയാണ് പ്രശ്‌സ്ത മലയാളം ചിത്രങ്ങള്‍.

kalpanain
Next Story

RELATED STORIES

Share it