kannur local

നടാല്‍ നടപ്പാലത്തില്‍ യാത്ര നിരോധിച്ചു

കണ്ണൂര്‍: ഏതുനിമിഷവും തകരുമെന്ന അവസ്ഥയിലായ നടാല്‍ നടപ്പാലം വഴിയുള്ള യാത്ര നിരോധിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജീനിയറുടെ പേരിലാണ് യാത്ര നിരോധിച്ച അറിയിപ്പ് പാലത്തിന് സമീപം സ്ഥാപിച്ചിരിക്കുന്നത്.
എന്നാല്‍, ബദല്‍ സംവിധാനമൊന്നും ഒരുക്കാതെ നിരോധന ഉത്തരവിറക്കി തടിതപ്പാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പാലം തകര്‍ച്ചയിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് പാലത്തില്‍ കൂടി നടക്കുന്നത് കോര്‍പറേഷന്‍ നിരോധിച്ചത്.
എന്നാല്‍, തെരു, നാണാറത്ത് ഭാഗങ്ങളിലുള്ളവര്‍ എങ്ങനെ നടാലിലെത്തുമെന്ന കാര്യത്തില്‍ അധികൃതര്‍ക്കും വിശദീകരണമൊന്നുമില്ല. ഇന്ന് സ്‌കൂള്‍ തുറക്കുന്നതോടെ തലശ്ശേരി, കണ്ണൂര്‍ ഭാഗത്തെ സ്‌കൂളുകളില്‍ പോവണമെങ്കില്‍ പിഞ്ചുകുട്ടികളടക്കം പാലം കടന്നുവേണം നടാല്‍ ബസ് സ്റ്റോപ്പിലെത്താന്‍. നടാല്‍ നടപ്പാലം തകര്‍ച്ചയിലായിട്ട് കാലങ്ങളായെങ്കിലും ഇതുവരെ നന്നാക്കാന്‍ ഒരു നടപടിയും അധികൃതരെടുത്തിരുന്നില്ല. നടാല്‍പുഴയ്ക്ക് കുറുകെ സ്ഥാപിച്ച മരപ്പലക കൊണ്ടുള്ള പാലമാണ് ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലുള്ളത്.
Next Story

RELATED STORIES

Share it