wayanad local

നടപടി കോടതിനിര്‍ദേശപ്രകാരം: ബീനാച്ചി എസ്റ്റേറ്റ് അളക്കുന്നതിന് നടപടി ആരംഭിച്ചു

സുല്‍ത്താന്‍ബത്തേരി: മധ്യപ്രദേശ് സര്‍ക്കാറിന്റെ കീഴിലുള്ള ബീനാച്ചി എസ്റ്റേറ്റ് അളന്ന് തിട്ടപെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. എസ്റ്റേറ്റില്‍ വെസ്റ്റഡ് ഫോറസ്റ്റിന് വേണ്ടി കേരളാവനംവകുപ്പ് അവകാശവാദം ഉന്നയിക്കുകയും ഇതിനെതിരേ മധ്യപ്രദേശ് സര്‍ക്കാര്‍ കേരളാഹോക്കോടതിയെ സമീപിക്കകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിനിര്‍ദ്ദേശപ്രകാരമാണ് ഇരുസര്‍ക്കാറുകളുടെയും പ്രതിനിധികള്‍ ചര്‍ച്ചനടത്തി ഭൂമി അളന്ന് തിട്ടപെടുത്താന്‍ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി നേരത്തെ, കേരളാ-മധ്യപ്രദേശ് സര്‍ക്കാറിന്റെ ചീഫ് സെക്രട്ടറിമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കഴിഞ്ഞദിവസം ചര്‍ച്ചനടത്തിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാവിലെ ഭൂമി അളക്കുന്ന നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
എസ്‌റ്റേറ്റിലെ കൃഷിയിറക്കാത്ത കാട് പിടിച്ച് കിടക്കുന്ന സ്ഥലം, കാപ്പിത്തോട്ടം, കയ്യേറ്റഭൂമി എന്നിവയാണ് അളന്ന് തിട്ടപെടുത്തുന്നത്. ആകെയുള്ള 556ഏക്കര്‍ ഭൂമിയില്‍ 464ഏക്കര്‍ ഭൂമി കേരള വനംവകുപ്പിന് അവകാശപെട്ടതാണന്നാണ് വനം വകുപ്പിന്റെ വാദം. ഇതിനെതുടര്‍ന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കേരളാഹൈക്കോടതിയെ സമീപിച്ചത്.
ഭൂമി സംബന്ധിച്ച പ്രശ്‌നത്തിന് ഉന്നതതലയോഗം ചേര്‍ന്ന് ചര്‍ച്ച് ചെയ്ത് പരിഹരിക്കാനായിരന്നു കോടതി നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിമാര്‍, വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍, റവന്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ കൂടിയിരുന്ന് ചര്‍ച്ചനടത്തുകയും ചെയതിരുന്നു. തുടര്‍ന്നാണ് സര്‍വേ ആരംഭിച്ചിരിക്കുന്നത്. ഭൂമി ലഭിക്കുന്ന മുറയ്ക്ക് സുവോളജിക്കല്‍ പാര്‍ക്കോ, ബൊട്ടാണിക്കല്‍ ഗാര്‍ഡനോ നിര്‍മിക്കാനാണ് പദ്ധതിയെന്നും സൂചനയുണ്ട്. രണ്ട് ദിവസത്തിനകം ഭൂമി സര്‍വേ പൂര്‍ത്തിയാകും.
Next Story

RELATED STORIES

Share it