wayanad local

നഞ്ചന്‍കോട് നിലമ്പൂര്‍-വയനാട് പാതയ്ക്ക് അനുമതി

കല്‍പ്പറ്റ: നിലമ്പൂര്‍-സുല്‍ത്താ ന്‍ ബത്തേരി- നഞ്ചന്‍കോഡ് റെയില്‍പാതയ്ക്ക് റെയില്‍വേ ബജറ്റില്‍ അനുമതി. ഇത് വയനാടിന്റെ റെയില്‍വേ സ്വപ്‌നങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി.
2004ല്‍ സര്‍വേ നടത്തി 234 കി. മീ ദൂരവും ആറു ശതമാനം നഷ്ടവും രേഖപ്പെടുത്തി 2010ല്‍ പ്ലാനിങ് കമ്മീഷന്‍ ഉപേക്ഷിച്ച നിലമ്പൂര്‍-നഞ്ചന്‍കോഡ് റെയില്‍പാത പദ്ധതി വീണ്ടും പരിഗണനക്കെടുപ്പിക്കാന്‍ ആക്ഷ ന്‍ കമ്മിറ്റിക്ക് കഴിഞ്ഞു. 2013ല്‍ ഈ പാതക്കുവേണ്ടി റെയില്‍വേയെക്കൊണ്ട് വീണ്ടും സര്‍വേ നടത്തിച്ച് പാത നഷ്ടമാകില്ലെന്ന് തെളിയിച്ചു. ആക്ഷന്‍ കമ്മിറ്റിയുടെ ശ്രമഫലമായാണ് പുതിയ അലൈന്‍മെന്റും പാത സംബന്ധിച്ച റിപോര്‍ട്ടും തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡോ. ഇ ശ്രീധരനെ ചുമതലപ്പെടുത്തിയത്.
ഈ പാതയുടെ ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനെക്കൊണ്ട് തീരുമാനമെടുപ്പിക്കാനും ആക്ഷന്‍ കമ്മിറ്റിക്ക് കഴിഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു റെയില്‍പയ്ക്ക് ഇത്തരത്തില്‍ പകുതി ചെലവ് വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 2013-14 ലെ സംസ്ഥാന ബജറ്റില്‍ നിലമ്പൂര്‍- സുല്‍ത്താന്‍ ബത്തേരി-നഞ്ചന്‍കോഡ് പാതയുടെ പ്രാരംഭ ചെലവുകള്‍ക്കായി അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിയുമായും റെയില്‍വേ മന്ത്രിയുമായും ചര്‍ച്ച നടത്തി നിലമ്പൂര്‍-സുല്‍ത്താന്‍ ബത്തേരി-നഞ്ചന്‍കോഡ് റയില്‍പാത അനുവദിച്ചാല്‍ ചെലവിന്റെ പകുതി വഹിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. കമ്പനി രൂപീകരിച്ച് നിലമ്പൂര്‍-നഞ്ചന്‍കോഡ് റെയില്‍പാത നടപ്പാക്കണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് ആക്ഷന്‍ കമ്മിറ്റിയാണ്.
എംഒയു പ്രകാരം മുന്‍ഗണന നല്‍കി നടപ്പാക്കേണ്ട പദ്ധതികളായി നിലമ്പൂര്‍-സുല്‍ത്താന്‍ ബത്തേരി-നഞ്ചന്‍കോഡ് പാതയേയും ശബരി പാതയേയും 2016-17ലെ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച് പ്രാരംഭവിഹിതമായി ഒരു കോടി രൂപ വകയിരുത്തിയിരുന്നു. കൊച്ചിയില്‍നിന്ന് 7 മണിക്കൂര്‍ കൊണ്ട് ബംഗലൂരിലെത്താവുന്ന ഈ പാത കേരളത്തിന്റെ പ്രധാന വികസന ആവശ്യമാണ്.
Next Story

RELATED STORIES

Share it