wayanad local

നഞ്ചനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഗ്നിബാധ: 15 ലക്ഷം നഷ്ടം

ഗൂഡല്ലൂര്‍: മഞ്ചൂരിനടുത്ത നഞ്ചനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വന്‍ അഗ്നിബാധ. 15 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
ഞായറാഴ്ച രാവിലെയാണ് സമീപവാസികള്‍ സ്‌കൂള്‍ കെട്ടിടത്തിന് തീപ്പിടിച്ചതു കണ്ടത്. ഉടന്‍ ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയായിരുന്നു. ഒരു കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ഫര്‍ണിച്ചറുകളും പുസ്തകങ്ങളും സ്‌കൂള്‍ രേഖകളും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു. അവധി ദിവസമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
500ലധികം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഊട്ടിയില്‍ നിന്നെത്തിയ അഗ്നിശമന സേന മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഗണേശ മൂര്‍ത്തി സ്ഥലത്തെത്തി പ്രധാനാധ്യാപകന്‍ രാജശേഖരനോട് വിശദീകരണം തേടി.
ശനിയാഴ്ച ഉച്ച വരെ പത്താംതരം വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷ്യല്‍ ക്ലാസ് ഉണ്ടായിരുന്നു. മഞ്ചൂര്‍ റൂറല്‍ ഇന്‍സ്‌പെക്ടര്‍ രവി സ്ഥലത്തെത്തി പരിശോധന നടത്തി. ഡോക് സ്‌ക്വാഡും സ്ഥലത്തെത്തി.
Next Story

RELATED STORIES

Share it