malappuram local

നഗരസഭ ബസ്സ്റ്റാന്റിലെ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നു; പ്രതിഷേധം വ്യാപകം

തിരൂര്‍: നഗരസഭയുടെ ബസ് സ്റ്റാന്റ് ബില്‍ഡിങിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നു. കക്കൂസ് മാലിന്യമടക്കമുള്ള മാലിന്യങ്ങള്‍ പൊതുഓടയിലൂടെ പുഴയിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. അസഹ്യമായ ദുര്‍ഗന്ധമാണ് പ്രദേശത്തുള്ളത്.
സെപ്റ്റിക് ടാങ്ക് അടയ്ക്കുകയും മാലിന്യം പുഴയിലേക്ക് തള്ളുന്ന നടപടി അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ജനകീയ സമരത്തിന് ഒരുങ്ങാന്‍ തയ്യാറെടുക്കുകയാണ് പരിസരവാസികള്‍. സംഭവത്തില്‍ പ്രതിഷേധിച്ച് മുനിസിപ്പല്‍ യൂത്ത്‌ലീഗ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മുനിസിപ്പല്‍ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി എ കെ സൈതാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.എന്റെ നഗരം സുന്ദര നഗരമെന്ന മുദ്രാവാക്യമുയര്‍ത്തി നടന്‍ മാമൂക്കോയയെ കൊണ്ട് പുതുവത്സര ദിനത്തില്‍ ഉദ്ഘാടനം ചെയ്യിച്ചിട്ടും മാലിന്യം കുന്നുകൂടി വരുന്നത് ഭരണസമിതിയുടെ അനാസ്ഥയാണെന്ന് കൂട്ടായ്മ ചൂണ്ടിക്കാട്ടി.മുനിസിപ്പല്‍ സ്ഥിരം സമിതി അധ്യക്ഷന്‍ കല്‍പ്പ ബാവ, കൗണ്‍സിലര്‍ സി എം അലി ഹാജി, പി വി സമദ്, കണ്ടാത്ത് ഇസ്മായില്‍, കെ കെ റിയാസ്, സി ജൗഹര്‍, സി ടി ഷൗക്കത്ത്, വി മന്‍സൂറലി, ഫാസില്‍ പൂക്കയില്‍, ഷാഹുല്‍ പരിയാരത്ത്, ഹാരിസ് അന്നാര, നിസാര്‍ ഏഴൂര്‍, നൗഫല്‍ നടുവിലങ്ങാടി, ഫാറൂഖ് മുത്തൂര്‍ നേതൃത്വം നല്‍കി.
ശക്തമായ ജനകീയ സമരത്തിന് നേതൃത്വം നല്‍കുമെന്ന്
തിരൂര്‍: നഗരസഭ ബസ്സ്റ്റാന്റ് ബില്‍ഡിങിലെ കക്കൂസ് മാലിന്യം പൊതു ഓടയിലൂടെ പുഴയിലേക്ക് തള്ളുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ സമരത്തിന് നേതൃത്വം നല്‍കുമെന്ന് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കല്‍പ്പ ബാവ.
നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ഭരണം ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ സമരത്തിന്റെ വേലിയേറ്റമായിരിക്കും ഭരണസമിതിക്ക് നേരിടേണ്ടി വരിക. പ്രശ്‌നം മൂന്ന് ദിവസത്തിനകം പരിഹരിച്ചില്ലെങ്കില്‍ പുഴയിലേക്കുള്ള എല്ലാ ഓടകളും യുഡിഎഫിന്റെ നേതൃത്വത്തില്‍ അടക്കുമെന്നും കല്‍പ്പ ബാവ കൗണ്‍സിലില്‍ വ്യക്തമാക്കി. യോഗം ആരംഭിച്ചതിന് പിന്നാലെ പി കെ കെ തങ്ങളാണ് വിഷയം കൗ ണ്‍സിലിന് മുന്നില്‍ അവതരിപ്പിച്ചത്. കക്കൂസ് മാലിന്യം പുറത്തേക്കൊഴുകി ദുര്‍ഗന്ധം വമിച്ചിട്ടും ഭരണസമിതി അംഗങ്ങളോ ഉദ്യോഗസ്ഥരോ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് കൗണ്‍സിലര്‍ സിസ എം അലി ഹാജി വ്യക്തമാക്കി.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഇത്തരം പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബില്‍ഡിങിലെ ലോഡ്ജ് അടപ്പിക്കുക വരെ ചെയ്തിട്ടുണ്ടെന്നും സ്ഥിരം സമിതി അധ്യക്ഷ പി ഐ റൈഹാനത്തും വ്യക്തമാക്കി.പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള വിപുലമായ യോഗം ചേരണമെന്നും ഒരു വിഭാഗത്തിന്റെ മാലിന്യം ഇപ്പോഴും പുഴയിലേക്ക് തന്നെയാണ് ഒഴുക്കുന്നതെന്നും ഭരണസമിതിയുടെ ഇത്തരം നിലപാടുകള്‍ അവസാനിപ്പിക്കണമെന്നും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.
എന്നാല്‍ സ്വന്തം വാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഇതേക്കുറിച്ച് ഒന്നും സംസാരിക്കാന്‍ വൈസ് ചെയര്‍മാന്‍ കൗണ്‍സിലില്‍ തയ്യാറായില്ല. യുഡിഎഫിന് വേണ്ടി പി കെ കെ തങ്ങള്‍, പി കോയ സംസാരിച്ചു.
Next Story

RELATED STORIES

Share it