Districts

നഗരസഭാ സ്ഥാനാര്‍ഥിക്ക് നേരേ ആക്രമണം

പട്ടാമ്പി: പട്ടാമ്പി നഗരസഭയിലേക്കു മല്‍സരിക്കുന്ന എസ്ഡിപിഐ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി അബ്ദുല്‍ബാരിക്കും സജീവ പ്രവര്‍ത്തകനായ ഫക്‌റുദ്ദീനും നേരെ ലീഗ് ആക്രമണം. തിങ്കളാഴ്ച രാത്രി 9ന് എസ്ഡിപിഐ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പു യോഗം നടന്നുകൊണ്ടിരിക്കേ ജീപ്പില്‍ വന്ന ലീഗുകാര്‍ അസഭ്യവര്‍ഷം നടത്തി. പിന്നീട് ബൈക്കിലെത്തിയ ലീഗ് പ്രവര്‍ത്തകരുമായി ചേര്‍ന്ന് സംഘമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
തലയ്ക്കു സാരമായി പരിക്കേറ്റ അബ്ദുല്‍ബാരിയെയും ഫക്‌റുദ്ദീനെയും പട്ടാമ്പിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഫക്‌റുദ്ദീനെ മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം പട്ടാമ്പി പോലിസ് കസ്റ്റഡിയിലെടുക്കുകയും ചികില്‍സ നിഷേധിക്കുകയും ചെയ്തു. കേസിന് ബലം കിട്ടാനെന്ന രീതിയില്‍ നേരത്തേ പട്ടാമ്പിയിലെ സ്വകാര്യാശുപത്രിയിലുണ്ടായിരുന്ന ലീഗ് പ്രവര്‍ത്തകനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് തിങ്കളാഴ്ച രാത്രി 9നു തന്നെ പട്ടാമ്പി പോലിസില്‍ വിവരം നല്‍കിയെങ്കിലും പരിക്കേറ്റവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മാത്രമാണ് പോലിസ് എത്തിയത്. ലീഗ് ആക്രമണം പരാജയഭീതി കൊണ്ടാണെന്ന് എസ്ഡിപിഐ ആരോപിച്ചു. എസ്ഡിപിഐക്ക് നല്ല വേരോട്ടമുള്ള പട്ടാമ്പി നഗരസഭാ പരിധിയിലും ഓങ്ങല്ലൂര്‍, വല്ലപ്പുഴ, വിളയൂര്‍, തിരുവേഗപ്പുറ എന്നിവിടങ്ങളിലും ലീഗിന്റെ അക്രമത്തിനു തടയിടാന്‍ ശക്തമായ മുന്‍കരുതല്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണകൂടവും എടുക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it