നഗരസഭാ തൂപ്പുകാരന് എംഫില്‍

മുംബൈ: പ്രതിസന്ധികളില്‍ പതറാതെ പഠനം നടത്തിയ നഗരസഭാ തൂപ്പുകാരന് എംഫിലിന്റെ മികവ്. ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തൂപ്പുകാരനായ സുനില്‍ യാദവ് എന്ന 36കാരനാണ് ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യ ല്‍ സയന്‍സില്‍ നിന്ന് എംഫി ല്‍ നേടിയത്. മധ്യ മുംബൈയിലെ നാനാചൗക്കില്‍ തൂപ്പുകാരനായി ജോലിനോക്കുന്ന സുനില്‍ യാദവിന്റെ അടുത്ത ലക്ഷ്യം പിഎച്ച്ഡിയാണ്.
വിദ്യാഭ്യാസരംഗത്ത് ഉന്നതവിജയം കരസ്ഥമാക്കുമ്പോഴും തന്റെ തൂപ്പുജോലി കൈവിടാന്‍ എംഫില്ലില്‍ ഏഴാം റാങ്കുകാരനായ യാദവ് തയ്യാറല്ല. കുത്തക കമ്പനികളില്‍ ജോലി ചെയ്യാനും താല്‍പര്യമില്ല. താ ന്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനും താഴേക്കിടയിലെ സമൂഹത്തിന്റെ ശബ്ദമായി മാറാനുമാണ് യാദവിനു താല്‍പര്യം.
രോഗിയായ പിതാവിന്റെ ജോലി പത്താംക്ലാസി ല്‍ തോറ്റ യാദവ് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് കുടുംബത്തെ സംരക്ഷിച്ചുവന്നതും ഇദ്ദേഹമാണ്. ജീവിതത്തില്‍ ബുദ്ധിമുട്ട് നേരിടുമ്പോ ഴും മഹാലക്ഷ്മിയിലെ ചേരിയില്‍ അധോലോക സംഘങ്ങള്‍ക്കിടയില്‍ വളരുമ്പോഴും അറിവുനേടാനുള്ള ആഗ്രഹം യാദവില്‍ കെട്ടടങ്ങിയില്ല. വിദ്യാര്‍ഥികളായ രണ്ടു കുട്ടികളുടെ പിതാവു കൂടിയാണ് ഇദ്ദേഹം.
സമൂഹത്തിന്, താഴേക്കിടയിലുള്ള തൊഴിലാളി വിഭാഗങ്ങളോടുള്ള പെരുമാറ്റം വളരെ മോശമാണെന്നും ഇതിനെതിരേ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്നും ബിരുദദാന ചടങ്ങിനുശേഷം സുനി ല്‍ യാദവ് പറഞ്ഞു.
Next Story

RELATED STORIES

Share it