kannur local

നഗരസഭകള്‍ ആരെ തുണയ്ക്കും; ഇടത്തോട്ടോ വലത്തോട്ടോ...?

കണ്ണൂര്‍: ജില്ലയുടെ ഭരണത്തിന്റെ മിടിപ്പുകള്‍ നഗരസഭകളുടേതാണ്. അതുകൊണ്ടു തന്നെ നഗരഭരണം ആരെ തുണയ്ക്കുന്നുവെന്നത് ഇരുമുന്നണികളുടെയും അഭിമാനപ്രശ്‌നം കൂടിയാണ്. കഴിഞ്ഞ തവണ ആറു നഗരസഭകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ നാലെണ്ണം കൂടിയപ്പോള്‍ ഒരെണ്ണം കോര്‍പറേഷനായി. ഭരണസമിതിയുടെ കാലാവധി അവസാനിക്കാത്തതിനാല്‍ മട്ടന്നൂരില്‍ ഇക്കുറി തിരഞ്ഞെടുപ്പില്ല. കണ്ണൂര്‍ കോര്‍പറേഷനായി മാറിയതോടെ പോരാട്ടം ശക്തമായിട്ടുണ്ട്. ചുരുക്കത്തില്‍, ഇത്തവണ എട്ടു നഗരസഭകളിലാണ് ജനവിധി. ഇതില്‍ നാലിടത്ത്് എല്‍ഡിഎഫ് വിജയപ്രതീക്ഷയിലാണ്. രണ്ടിടത്ത് കടുത്ത മല്‍സരവും രണ്ടു നഗരസഭകള്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും കണക്കുകൂട്ടുന്നു. വിധിയെഴുത്ത് ഇന്ന് നടക്കുമെങ്കിലും ഫലപ്രഖ്യാപനത്തിന് ഏഴുവരെ കാത്തിരിക്കണം. അപ്പോള്‍ അറിയാം നഗരവാസികളുടെ മനസ്സുകള്‍ ആര്‍ക്കൊപ്പമാണെന്ന്. അതുവരെ മുന്നണികള്‍ കണക്കുകള്‍ കൂട്ടിയും കിഴിച്ചും കൊണ്ടിരിക്കും.
Next Story

RELATED STORIES

Share it