നഗരവാസികളില്‍ 80 ശതമാനവും ശ്വസിക്കുന്നത് അശുദ്ധവായു

ന്യൂയോര്‍ക്ക്: ലോകത്തെ നഗരജനസംഖ്യയില്‍ 80 ശതമാനവും ശ്വസിക്കുന്നത് അശുദ്ധവായുവെന്ന് ലോകാരോഗ്യ സംഘടന. 67 രാജ്യങ്ങളിലെ 795 നഗരങ്ങളില്‍ 2008നും 2015നുമിടെ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് സംഘടന ഇക്കാര്യമറിയിച്ചത്. ഇറാനിലെ സബോള്‍ ആണ് ഏറ്റവും കൂടുതല്‍ വായുമലിനീകരണമനുഭവപ്പെടുന്ന നഗരമെന്ന് പഠനറിപോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ഗ്വാളിയോര്‍, ഇന്‍ഡോര്‍,പട്‌ന, റായ്പൂര്‍ നഗരങ്ങളും വായു ഏറ്റവും മലിനമായ പത്തു നഗരങ്ങളില്‍ ഉള്‍പ്പെടുന്നു. സൗദിയിലെ റിയാദ്, അല്‍ ജുബൈല്‍, ചൈനയിലെ ബദോദിങ്, സിന്‍ഗ്ടായ്, കാമെരീണിലെ ബാമെന്ദ നഗരങ്ങളിലും വായു മലിനീകരണത്തോത് അതീവ ഗുരുതരമാണെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it