Alappuzha local

നഗരത്തെ വര്‍ണാഭമാക്കി ശിശുദിന റാലി

ആലപ്പുഴ: ശിശുദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ ശിശുദിന റാലി നഗരത്തെ വര്‍ണാഭമാക്കി. ആലപ്പുഴ എസ്ഡിവി ബോയ്‌സ് സ്‌കൂളില്‍നിന്നാരംഭിച്ച റാലി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സമാപിച്ചു. ജില്ലാ പോലിസ് മേധാവി വി സുരേഷ് കുമാര്‍ ഫഌഗ് ഓഫ് ചെയ്തു.
റാലിക്ക് കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി സ്‌നേഹ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന സമാപന സമ്മേളനവും വി സ്‌നേഹ ഉദ്ഘാടനം ചെയ്തു. പ്രസംഗമല്‍സരം ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാമതെത്തിയ നിഥിന്‍ ജോഷ് എബ്രഹാം അധ്യക്ഷത വഹിച്ചു. കല്ലേലി രാഘവന്‍പിള്ള ശിശുദിന സന്ദേശം നല്‍കി. ജി സുധാകരന്‍ എംഎല്‍എ സംസാരിച്ചു. ഗാനരചയിതാവും കവിയുമായ വയലാര്‍ ശരദ്ചന്ദ്രവര്‍മ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ശിശുക്ഷേമ സമിതിയംഗങ്ങളായ എ.എന്‍. പുരം ശിവകുമാര്‍, കെ നാസര്‍, എന്‍ പവിത്രന്‍, എഡിസി വി പ്രദീപ് കുമാര്‍ പങ്കെടുത്തു. എസ് പ്രണവ് സ്വാഗതവും ദേവനാരായണന്‍ കൃതജ്ഞതയും പറഞ്ഞുശിശുദിന റാലിയില്‍ ഏറ്റവുമധികം വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്ന സ്‌കൂളിന് ഷേര്‍ലി ജോണ്‍ സ്മാരക എവര്‍റോളിങ് ട്രോഫി ആലപ്പുഴ ടൈനി ടോയ്‌സ് സ്‌കൂളിന് സമ്മാനിച്ചു. ദേവദത്ത് ജി പുറക്കാടിന്റെ സ്മരണയ്ക്കായുള്ള ട്രോഫി പ്രസംഗമല്‍സരം ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാമതെത്തിയ നിഥിന്‍ ജോഷ് എബ്രഹാമിന് സമ്മാനിച്ചു.
മണ്ണഞ്ചേരി: തെക്കനാര്യാട് ഗവ. വിവി എസ്ഡിഎല്‍പി സ്‌കൂളില്‍ നടന്ന ശിശുദിനാഘോഷം കുട്ടികളുടെ പ്രധാനമന്ത്രി അനുഗ്രഹ ഗിരിഷ് ഉദ്ഘാടനം ചെയ്തു. ആര്‍ദ്രപ്രമോദ് അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ ഡി ബാലമുരളി, സ്‌കൂള്‍ എച്ച് എം പ്രീതിജോസ്, എന്‍ ജെ ജോസഫ്, റ്റി ആര്‍ മിനിമോള്‍, കെ കെ ഉല്ലാസ്, ദേവിക ജിരാജ്, കിരണ്‍സാഗര്‍ സംസാരിച്ചു.
എസ്എല്‍ പുരം ജിഎസ്എംഎം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്‍സ് പോലിസ് കേഡറ്റിന്റെ നേതൃത്വത്തില്‍ ശിശുദിനറാലി സംഘടിപ്പിച്ചു. മാരാരിക്കുളം എസ്‌ഐ ശ്രീകാന്ത് മിശ്ര ഫഌഗ് ഓഫ് ചെയ്തു. സമ്മേളനം മാലൂര്‍ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഡി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ഡി ബി ദിലീപ്കുമാര്‍, കെ പി പ്രസാദ്, ജെസ്‌ലിന്‍, അര്‍ജുന്‍കൃഷ്ണ സംസാരിച്ചു.
ചാരമംഗലം ഗവ.ഡിവിഎച്ച്എസ്എസ് കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു. കാവുങ്കല്‍ എല്‍ പി എസ് എച്ച് എം പി കെ സാജിത ഉദ്ഘാടനം ചെയ്തു. ബി ആര്‍ മണിയപ്പന്‍ അധ്യക്ഷത വഹിച്ചു. ടി ജി സുരേഷ് സ്വാഗതവും ഉഷ നന്ദിയും പറഞ്ഞു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡില്‍ 112-ാം നമ്പര്‍ അങ്കണവാടിയിലെ കുട്ടികള്‍ ശിശുദിന റാലി സംഘടിപ്പിച്ചു. വര്‍ക്കര്‍ കെ എ ഷീജ, സൈനബ സംസാരിച്ചു.
കാവുങ്കല്‍ പഞ്ചായത്ത് എല്‍ പി സ്‌കൂളില്‍ നടത്തിയ ശിശുദിനാഘോഷ പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്തംഗം ജയതിലകന്‍,വാര്‍ഡംഗം മിനി,ഹെഡ്മിസ്ട്രസ് പി കെ സാജിത,സ്‌നേഹലത,സിന്ധു,സീലിയ എന്നിവര്‍ പങ്കെടുത്തു.സ്‌കൂളിലെ നെല്‍ കൃഷിയില്‍ നിന്നുള്ള അരിയുപയോഗിച്ച് തയ്യാറാക്കിയ പായസവും ശിശുദിനത്തില്‍ വിതരണം ചെയ്തു.
അരൂര്‍: അരൂര്‍ മേഖലയിലെ സ്വകാര്യ സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്ലേ സ്‌കൂളുകള്‍, എന്നിവിടങ്ങളില്‍ ശിശുദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 10 മണിയോടെ ഘോഷയാത്രകള്‍ ആരംഭിച്ചു. റാലിക്ക് ശേഷം വിവിധ സ്‌കൂളുകളില്‍ കുട്ടികളുടെ കലാപരിപാടികള്‍ നടന്നു. ചില കേന്ദ്രങ്ങളില്‍ മധുരപലഹാരങ്ങളും ഉച്ചയൂണും നല്‍കി.
അമ്പലപ്പുഴ: കരുമാടി 116-ാം നമ്പര്‍ അങ്കണവാടിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ കളത്തില്‍ പാലത്തില്‍നിന്നാരംഭിച്ച റാലി കരുമാടി വില്ലേജ് ഓഫിസര്‍ രഞ്ജീവ് കെ വി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന സമ്മേളനം തകഴി മെഡിക്കല്‍ ഓഫീസര്‍ ഡോ ഷിബു സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. രക്ഷകര്‍തൃ സമിതി പ്രസിഡന്റ് കരുമാടി മോഹനന്‍ അധ്യക്ഷത വഹിച്ചു. ചമ്പക്കുളം രാധാകൃഷ്ണന്‍, ടി സുരേഷ്, ഷിമാ സുധി, ടി അനില്‍കുമാര്‍, വി ഉത്തമന്‍ പ്രസംഗിച്ചു. രജനി കെ സമ്മാനദാനം നിര്‍വഹിച്ചു.
ചേര്‍ത്തല: നെഹ്‌റുവിന്റെ 126-ാം ജന്മദിനം ആചരിച്ചു. ഇന്നലെ ചേര്‍ത്തല കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് ഓഫിസില്‍ നെഹ്‌റുവിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സി ആര്‍ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല ബ്ലോക്ക് പ്രസിഡന്റ് അഡ്വ.സി വി തോമസ് അധ്യക്ഷത വഹിച്ചു. ആര്‍ ശശിധരന്‍, പി ഉണ്ണികൃഷ്ണന്‍, കെ സി ആന്റണി, ദേവരാജന്‍പിള്ള, സജി ആന്റണി, നവപുരം ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it