Pathanamthitta local

നഗരത്തില്‍ ഗോവന്‍ ലഹരി മരുന്നുകളുടെ വില്‍പന വ്യാപകം

പത്തനംതിട്ട: നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗോവ ന്‍ ലഹരിമരുന്നുകളുടെ വില്‍പ്പന വ്യാപകമാവുന്നു.
കോളജ് വിദ്യാര്‍ഥികളെയും ഇതര സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് ഗോവയില്‍ നിന്ന് മാജിക് മഷ്‌റൂം അടക്കമുള്ള ലഹരി വസ്തുക്കള്‍ വി ല്‍ക്കുന്നത്.
ഇതിന് പുറമെ ലഹരി ക്യാപ്‌സുകളും വില്‍പ്പനയില്‍ മുന്‍പന്തിയിലാണ്. നഗരത്തിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡ്, സ്റ്റേഡിയം ജങ്ഷന്‍, അഴൂര്‍ - കോളജ് ജങ്ഷനിലെ ഇടറോഡ്, നഗരസഭ മല്‍സ്യ മാര്‍ക്കറ്റ്, കണ്ണങ്കര, മണ്ണാറക്കുളഞ്ഞി എന്നിവിടിങ്ങളില്‍ വച്ചാണ് ആവശ്യക്കാര്‍ക്ക് ലഹരിമരുന്ന് കൈമാറുന്നത്.
കഞ്ചാവ് പൊതിയൊന്നിന് 100 മുതല്‍ 150 രൂപവരെയാണ് ഈടാക്കുന്നത്. ഇതിന് പുറമെ മോര്‍ഫിന് പുരട്ടിയ ടിഷ്യു പേപ്പറും ലഹരി ഉപയോഗിക്കുന്നവര്‍ക്കായി എത്തിച്ചു കൊടുക്കുന്നുണ്ട്.
നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ ഏറെയും നടക്കുന്നത്. പുലര്‍ച്ചെയും വൈകിട്ടുമാണ് ഇടുപാടുകള്‍ നടന്നു വരുന്നത്. ഈ സമയം പോലിസിന്റെ നീരിക്ഷണം ഉണ്ടാകാറില്ല എന്നതാണ് ഇവര്‍ക്ക് തുണയാകുന്നത്. ലഹരിമരുന്ന് വില്‍ക്കാനെത്തുന്നത് ഇരുപത്തിയഞ്ച് വസിനു താഴെയുള്ള യുവാക്കളായതിനാല്‍ പോലിസ് ഇവരെ സംശയക്കാറുമില്ല.
ആഡംബര ബൈക്ക് , കാര്‍ എന്നിവയില്‍ എത്തിയാണ് ഇവര്‍ ഇടപാടുകാരെ കണ്ടെത്തുന്നത്. കഞ്ചാവിന് പുറമെ ഗോവയില്‍ മാത്രം കാണുന്ന തമ്പാ എന്ന് വിളിപ്പേരുള്ള ലഹരി പൊടികലര്‍ത്തിയ നുറുക്കിയ പാക്കും. മോര്‍ഫിന്‍ കലര്‍ത്തിയ ചുണ്ണാമ്പിനുമാണ് ആവശ്യക്കാര്‍ ഏറെയും ഉള്ളത്.
ഇത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് ഏറെയും ഉപയോഗിച്ച് വരുന്നത് ല ഹരി പൊടികള്‍ കലര്‍ത്തിയ ഗോവന്‍ തമ്പാക്ക് ആണ്.
സംസ്ഥാനത്ത് നിരോധിച്ചിരുന്ന പുകയില ഉല്‍പ്പനങ്ങളുടെ വില്‍പ്പനയും ഇതോടൊപ്പം വ്യാപകമായി നടന്നു വരുന്നുണ്ട്. ഇത് തമിഴ് നാട്ടില്‍ നിന്നാണ് ജില്ലയിലേക്ക് വ്യാപകമായി എത്തുന്നത്.
മല്ലപ്പള്ളി, തിരുവല്ല, റാന്നി എന്നിവിടങ്ങളിലാണ് ഇവ ഏറെയും വില്‍പ്പനക്കായി എത്തുന്നതെന്ന് പോലിസ് പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ആന്റി നാര്‍ക്കോട്ടിക് സെല്ലിനും എക്‌സൈസിനും വിവരം ലഭിച്ചിട്ടും ലഹരി വില്‍പ്പനക്കാരെ ഇതുവരെയായിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it