kasaragod local

നഗരം കൊടും ചൂടില്‍ വെന്തുരുകുന്നു; വൈദ്യുതി വിതരണം മുടക്കാനുള്ള നീക്കം ഉപേക്ഷിക്കണം

കാസര്‍കോട്: നഗരം കൊടും ചൂടില്‍ വെന്തുരുകുന്ന സമയത്ത് ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ പേരില്‍ തുടര്‍ച്ചായി കാസര്‍കോട് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെടുത്താനുള്ള കെഎസ്ഇബിയുടെ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് സിപിഎം് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് എന്‍ട്രന്‍സ് പരീക്ഷ ആരംഭിക്കുന്ന സമയത്ത്തന്നെ വൈദ്യുതി മുടക്കാനുള്ള തീരുമാനം ഇവിടത്തെ വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇ-അനുമതി അടക്കമുള്ള ഇന്റര്‍നെറ്റ് സംവിധാനങ്ങളെ സമയബന്ധിതമായി ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ വരുന്നു. നഗരത്തിലെ സര്‍ക്കാര്‍, സര്‍ക്കാരിതേര സ്ഥാപനങ്ങളിലേയും വ്യാപാര സ്ഥാപനങ്ങളിലേയും ജീവനക്കാരേയും പ്രവര്‍ത്തനങ്ങളേയും വൈദ്യുതി മുടക്കം സാരമായി ബാധിക്കുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
കെഎസ്ഇബിയുടെ പ്രസ്തുത പ്രവൃത്തി മാറ്റിവയ്ക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും കമ്മിറ്റി അറിയിച്ചു.
Next Story

RELATED STORIES

Share it