ധ്യാന്‍ ചന്ദിന് ഭാരത രത്‌ന സമ്മാനിക്കണം: രാജ്യസഭ

ന്യൂഡല്‍ഹി: ഹോക്കി താരം മേജര്‍ ധ്യാന്‍ ചന്ദിന് ഭാരത രത്‌ന സമ്മാനിക്കണമെന്ന് രാജ്യസഭയില്‍ കക്ഷിഭേദമെന്യേ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ശൂന്യവേളയില്‍ എസ്പി അംഗം ചന്ദ്രപാല്‍സിങ് യാദവാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. ഹോക്കി കളിയില്‍ അഗ്രഗണ്യനായ ധ്യാന്‍ ചന്ദിനെ നിരവധി രാജ്യങ്ങളും അഡോള്‍ഫ് ഹിറ്റ്‌ലര്‍ അടക്കമുള്ള വ്യക്തികളും പുകഴ്ത്തിയിട്ടുപോലും അദ്ദേഹത്തിനു ഭാരത് രത്‌ന നിഷേധിക്കപ്പെട്ടുവെന്ന് യാദവ് ചൂണ്ടിക്കാട്ടി.
1928നും 1936നുമിടയില്‍ ഹോക്കിയില്‍ ഇന്ത്യ—ക്കുവേണ്ടി മൂന്ന് ഒളിംപിക് സ്വര്‍ണമെഡലുകള്‍ അദ്ദേഹം നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, ധ്യാന്‍ ചന്ദിന് ഭാരത് രത്‌ന സമ്മാനിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് യാദവ് പറഞ്ഞു. യാദവിനെ പാര്‍ട്ടി ഭേദമില്ലാതെ അംഗങ്ങളും രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനും പിന്തുണച്ചു.
Next Story

RELATED STORIES

Share it