ധോണിയുടെ പോരാട്ടം വിഫലം; ജാര്‍ഖണ്ഡ് പുറത്ത്

ബംഗളൂരു: ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ (70*) പോരാട്ടവീര്യത്തിനും വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനെ രക്ഷിച്ചില്ല. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡല്‍ഹിയോട് 99 റണ്‍സിന്റെ പരാജയമേറ്റുവാങ്ങി ജാര്‍ഖണ്ഡ് പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ 225 റണ്‍സ് നേടി. നിതീഷ് റാണ (44), പവന്‍ നേഗി (38*) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറുപടിയില്‍ 38 ഓവറില്‍ 126നു ജാര്‍ഖണ്ഡ് കൂടാരംകയറി. 108 പന്തില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമടക്കം പുറത്താവാതെ 70 റണ്‍സോടെ ധോണി പൊരുതിനോക്കിയെങ്കിലും ടീമംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. സുബോത്ത് ബാട്ടി നാ ലു വിക്കറ്റ് വീഴ്ത്തി.
മറ്റൊരു ക്വാര്‍ട്ടറില്‍ പഞ്ചാബിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഹിമാചല്‍പ്രദേശ് സെമിയി ല്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മന്‍ദീപ് സിങിന്റെ (119) സെഞ്ച്വറിയിലേറി 263 റണ്‍സെടുത്തെങ്കിലും റോബിന്‍ ബിസ്റ്റിന്റെ (109*) സെഞ്ച്വറി ഹിമാചലിനെ ജയത്തിലെത്തിച്ചു.
Next Story

RELATED STORIES

Share it