ധോണിയും റെയ്‌നയും ഇന്ന് നേര്‍ക്കുനേര്‍

രാജ്‌കോട്ട്: കഴിഞ്ഞ എട്ടു സീസണുകളിലും ഒരേ കൂടാരത്തില്‍ കളിച്ച മഹേന്ദ്രസിങ് ധോണിയും സുരേഷ് റെയ്‌നയും ഇന്നു നേര്‍ക്കുനേര്‍. ഐപിഎല്ലില്‍ ഇന്നു നടക്കുന്ന മല്‍സരത്തില്‍ ധോണിയുടെ റൈസിങ് പൂനെ ജയന്റ്‌സ് റെയ്‌ന നയിക്കുന്ന ഗുജറാത്ത് ലയണ്‍സുമായി ഏറ്റുമുട്ടും. ഇത്തവണത്തെ ടൂര്‍ണമെന്റിലെ അരങ്ങേറ്റക്കാര്‍ കൂടിയാണ് പൂനെയും ഗുജറാത്തും.
ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പം നിരവധി കിരീടവിജയങ്ങളില്‍ പങ്കാളികളായ ധോണിയും റെയ്‌നയും മാറ്റുരയ്ക്കുമ്പോള്‍ അന്തിമവിജയം ആര്‍ക്കൊപ്പമാവുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒത്തുകളിയെത്തുടര്‍ന്ന് ചെന്നൈയെ ടൂര്‍ണമെന്റില്‍ നിന്നു സസ്‌പെന്റ് ചെയ്തതോടെയാണ് ധോണിയും റെയ്‌നയും രണ്ടു തട്ടകത്തിലെത്തിയത്.
ആദ്യ മല്‍സരത്തില്‍ ജയത്തോടെ തുടങ്ങിയ പൂനെയും ഗുജറാത്തും ഇത് ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇന്നു വീണ്ടും പാഡണിയുന്നത്. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെ ഒമ്പതു വിക്കറ്റിനാണ് പൂനെ തകര്‍ത്തുവിട്ടത്. എന്നാല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഗുജറാത്ത് അഞ്ചു വിക്കറ്റിന്റെ വിജയം ആഘോഷിക്കുകയായിരുന്നു.
അജിന്‍ക്യ രഹാനെ, ഫഫ് ഡു പ്ലെസിസ്, സ്റ്റീവന്‍ സ്മിത്ത്, കെവിന്‍ പീറ്റേഴ്‌സന്‍ എന്നിവര്‍ പൂനെ ബാറ്റിങിനു കരുത്തേകുമ്പോള്‍ ആരോണ്‍ ഫിഞ്ച്, ബ്രെ ന്‍ഡന്‍ മക്കുല്ലം, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ ഗുജറാത്തിന്റെ കൂടാരത്തിലുണ്ട്.
Next Story

RELATED STORIES

Share it