ധോണിക്കെതിരേ ജാമ്യമില്ലാ വാറന്റ്

അനന്ത്പുര്‍: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരേ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. 25നു കോടതിയില്‍ ഹാജരാകണമെന്നാണ് കോടതിയുടെ ഉത്തരവ്.
2013 ഏപ്രിലില്‍ ഒരു മാസികയുടെ മുഖചിത്രത്തില്‍ വന്ന ചിത്രമാണ് കോടതിയുടെ നടപടിക്കു വിധേയമായത്. ചിത്രത്തില്‍ ധോണി മഹാവിഷ്ണുവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി ആന്ധ്ര വിഎച്ച്പി നേതാവ് വൈശ്യാം സുന്ദറാണ് ഹരജി നല്‍കിയത്.
കേസില്‍ ധോണി കോടതിയില്‍ ഹാജരാവാതിരുന്നതിനാല്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. എന്നാല്‍, ധോണിക്ക് സമന്‍സ് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം നിയമവ്യവസ്ഥയെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും ധോണിയുടെ അഭിഭാഷകന്‍ രജനീഷ് ചോപ്ര പറഞ്ഞു. ഈ വിഷയത്തില്‍ ബംഗളൂരു ജില്ലാ കോടതിയിലുള്ള കേസ് നടപടികള്‍ സുപ്രിംകോടതി റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഏകദിന, ട്വന്റി-20 പരമ്പരയുടെ ഭാഗമായി ആസ്‌ത്രേലിയന്‍ പര്യടനത്തിലാണ് ധോണി ഇപ്പോള്‍. ജനുവരി 31നു മാത്രമേ പരമ്പര പൂര്‍ത്തിയാവുകയുള്ളൂ. ശേഷമായിരിക്കും കോടതിയില്‍ ഹാജരാകുക
Next Story

RELATED STORIES

Share it