kannur local

ധനസഹായം നല്‍കിയില്ല; മാനസിക രോഗ പുനരധിവാസ കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍

കണ്ണൂര്‍: സര്‍ക്കാര്‍ അനുവദിച്ച ധനസഹായം നല്‍കാത്തതിനെ തുടര്‍ന്ന് മാനസിക രോഗ പുനരധിവാസ കേന്ദ്രങ്ങളു(സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍)ടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്ന് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഓര്‍ഫനേജ് ഭാരവാഹികള്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ അംഗീകരിച്ച ഏഴ് കേന്ദ്രങ്ങളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം, വസ്ത്രം, മരുന്ന്, കട്ടില്‍, കിടക്ക മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയ സ്ഥാപനങ്ങള്‍ക്കു മാത്രമാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ളത്.
എന്നാല്‍, ഇത്തരം കേന്ദ്രങ്ങള്‍ക്ക് 2014-15വര്‍ഷത്തില്‍ സര്‍ക്കാര്‍ അനുവദിച്ച സാമ്പത്തിക സഹായം സാമ്പത്തികവര്‍ഷം അവസാനിക്കാറായിട്ടും ലഭിച്ചിട്ടില്ല. ചില ഉദ്യോഗസ്ഥര്‍ ഇത് അട്ടിമറിക്കുകയാണെന്ന് സംശയമുണ്ട്. 2012-13മുതലാണ് ഇത്തരം കേന്ദ്രങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ തുടങ്ങിയത്.
ധനസഹായം ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ ജില്ലാ കലക്ടറേറ്റിന് മുന്നില്‍ രാവിലെ 10മുതല്‍ നിശബ്ദ സത്യഗ്രഹ സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it