ദ. സുദാനെതിരേ ഉപരോധനടപടികള്‍ സ്വീകരിക്കുമെന്ന് യുഎസ്

വാഷിങ്ടണ്‍: ദക്ഷിണസുദാനില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ രാജ്യത്തെ നേതാക്കള്‍ക്കെതിരേ ഉപരോധനടപടികള്‍ സ്വീകരിക്കുമെന്ന് യുഎസ്. രാജ്യത്തെ സംഘര്‍ഷമവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ശുപാര്‍ശ ചെയ്ത ഐക്യസര്‍ക്കാരുമായി നേതാക്കള്‍ സഹകരിക്കുന്നില്ലെങ്കില്‍ അവര്‍ക്കെതിരേ ഉപരോധ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതിനിധി ഡൊണാള്‍ഡ് ബൂത്ത് അറിയിച്ചു. ദക്ഷിണ സുദാനില്‍ വലിയ ആയുധശേഖരമുണ്ട്.
കൂടുതല്‍ ആയുധങ്ങള്‍ അവര്‍ സമാഹരിക്കുന്നത് തടയാന്‍ സാമ്പത്തിക ഉപരോധങ്ങളിലൂടെ മാത്രമേ സാധിക്കൂ എന്ന് ബൂത്ത് പറഞ്ഞു. ദക്ഷിണസുദാനിലെ വിമതനേതാവ് കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റായി അധികാരമേറ്റത് സംഘര്‍വാസ്ഥ പരിഹരിക്കുമെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it