ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായേക്കും

മുംബൈ: മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായേക്കും. ഇതിനായി സചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ബിസിസിഐ ഉപദേശക സമിതി ദ്രാവിഡിനെ സമീപിച്ചതായാണ് റിപോര്‍ട്ടുകള്‍.
ദ്രാവിഡുമായി ബിസിസിഐ അധികൃതരും ചര്‍ച്ച നടത്തിയതായാണ് വിവരം. എന്നാല്‍, ഇക്കാര്യവുമായി ബന്ധപ്പെട്ട് ദ്രാവിഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ ഇന്ത്യ എ ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെയും പരിശീലകനാണ് ദ്രാവിഡ്. ഇന്ത്യന്‍ ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രിയുടെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ശാസ്ത്രിയെ മുഖ്യ പരിശീലകനാക്കാന്‍ ബിസിസിഐക്ക് താല്‍പ്പര്യമില്ലാത്തതാണ് ദ്രാവിഡിന്റെ പേര് ഉയര്‍ന്നു വരാനിടയാക്കിയത്.
Next Story

RELATED STORIES

Share it