Gulf

'ദോഹ' ഡൊമെയ്ന്‍ നെയിം ഉടന്‍ ലഭ്യമാവും

ദോഹ: പ്രദേശിക ചുവയുള്ള പേരില്‍ ഓണ്‍ലൈനില്‍ വെബ്‌സൈറ്റ് തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് .റീവമയില്‍ അവസാനിക്കുന്ന ഡൊമെയ്ന്‍ നെയിം ഉടന്‍ ലഭ്യമാവുമെന്ന് ഖത്തര്‍ കമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി(സിആര്‍എ) അറിയിച്ചു. എന്നാല്‍ ഇത് എപ്പോള്‍ മുതല്‍ ലഭ്യമാവുമെന്നോ ആര്‍ക്കൊക്കെ വാങ്ങാമെന്ന കാര്യത്തില്‍ എന്തെങ്കിലും നിയന്ത്രണമുണ്ടാവുമോ എന്നുള്ള കാര്യങ്ങളൊന്നും വ്യക്കമാക്കിയിട്ടില്ല. നിലവില്‍ .ൂമ എന്ന ഡൊമെയ്ന്‍ ലോകത്തില്‍ ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ ഇതിന്റെ സെക്കന്റ് ലെവല്‍ അഡ്രസുകള്‍ക്ക് നിയന്ത്രണമുണ്ട്.
.രീാ.ൂമ(ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്ക്), .ില.േൂമ(ഖത്തറിലെ ഐടി കമ്പനികള്‍ക്ക്), .ിമാല.ൂമ(ഖത്തറിലെ സ്ഥിര താമസക്കാര്‍ക്കും പൗരന്‍മാര്‍ക്കും), .ീൃഴ.ൂമ(ഖത്തറിലെ എന്‍ജിഒകള്‍ക്ക്), .രെവ.ൂമ(ഖത്തറിലെ സ്‌കൂളുകള്‍ക്ക്), .ഴീ്.ൂമ(ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്), .ാശഹ.ൂമ(ഖത്തറിലെ സൈനിക സ്ഥാപനങ്ങള്‍ക്ക്) എന്നിവയാണ് നിയന്ത്രണമുള്ള സബ് ഡൊമെയ്‌നുകള്‍. നിലവില്‍ ഖത്തറുമായി ബന്ധപ്പെട്ട 21,600 ഡൊമെയ്ന്‍ നെയിമുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സിആര്‍എ പറയുന്നു.
സെര്‍ച്ച് എന്‍ജിനുകളില്‍ എളുപ്പം ശ്രദ്ധിക്കപ്പെടാനും രാജ്യവുമായി ബന്ധപ്പെട്ട ഡയറക്ടറികളില്‍ ഇടം നേടാനും ഖത്തറിന് പ്രത്യേകമായുള്ള ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ സാധിക്കും.
Next Story

RELATED STORIES

Share it