ദോഹയില്‍ ഹമാസ്-ഫതഹ് കൂടിക്കാഴ്ച നടത്തി

ദോഹ: ഫലസ്തീനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ഹമാസിന്റെയും ഫതഹിന്റെയും നേതാക്കള്‍ ദോഹയില്‍ കൂടിക്കാഴ്ച്ച നടത്തി.
ഘട്ടം ഘട്ടമായി നടപ്പാക്കാനുദ്ദേശിക്കുന്ന അനുരഞ്ജനത്തിന്റെ സാധ്യതകളെ കുറിച്ചാണ് ഇരു സംഘടനകളുടെയും പ്രതിനിധികള്‍ ദ്വിദിന കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്തതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. അസാം അഹ്മദിന്റെ നേതൃത്വത്തിലുള്ള ഫതഹ് പ്രതിനിധികളും ഖാലിദ് മിശ്അലിന്റെ നേതൃത്വത്തിലുള്ള ഹമാസ് പ്രതിനിധികളുമാണ് ചര്‍ച്ച നടത്തിയതെന്ന് ഏജന്‍സിയായ വഫാ വ്യക്തമാക്കി.
2014 ഏപ്രിലില്‍ ഹമാസും ഫതഹും ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനും തുടര്‍ന്ന്, പ്രതിനിധി സഭയിലേക്കും നിയമനിര്‍മാണ സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകളും പ്രസിഡന്റ് തിരഞ്ഞെടുപ്പും നടത്താമെന്നും ധാരണയിലെത്തിയിരുന്നു.
പിന്നാലെ, 2014ല്‍ ജൂണില്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ മുമ്പാകെ ദേശീയ ഐക്യസര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു. എന്നാല്‍, അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഐക്യസര്‍ക്കാര്‍ പിരിച്ചുവിടുകയായിരുന്നു.
Next Story

RELATED STORIES

Share it