Gulf

ദോഹയില്‍ പുതിയ വുഖൂദ് പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു

ദോഹ: ദോഹ നഗരത്തിനകത്ത് ഖത്തറിലെ ഏറ്റവും വലിയ പെട്രോള്‍ സ്‌റ്റേഷനുകളിലൊന്ന് വുഖൂദ് തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. ബി-റിങ് റോഡില്‍ പേളിങ് സീസണ്‍ ഇന്റര്‍നാഷനല്‍ ബ്രിട്ടീഷ് സ്‌കൂളിന് അടുത്തായാണ് ബിന്‍ദിര്‍ഹം സര്‍വീസ് സ്‌റ്റേഷന്‍ ഇന്നലെ രാവിലെ ഉദ്്ഘാടനം ചെയ്തത്. ഈ വര്‍ഷം നിരവധി പുതിയ പെട്രോള്‍ സ്‌റ്റേഷനുകള്‍ വുഖൂദ് പൂര്‍ത്തിയാക്കിയിരുന്നെങ്കിലും എല്ലാം സെന്‍ട്രല്‍ ദോഹയ്ക്കു പുറത്തായിരുന്നു.
നാല് ലെയ്‌നുകളുള്ള സര്‍വീസ് സ്റ്റേഷനില്‍ ഒരേ സമയം 16 വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനാവും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇവിടെ എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പനയും നടക്കും. ഫാസ്റ്റ് ഫുഡ് കൗണ്ടറും ഇരുന്ന് കഴിക്കാന്‍ സൗകര്യവുമുള്ള സിദ് കണ്‍വീനിയന്‍സ് സ്‌റ്റോറും പുതിയ സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.
രാജ്യത്ത് ജനസംഖ്യയും അതിനനുസരിച്ച് വാഹനങ്ങളും പെരുകുന്ന പശ്ചാത്തലത്തില്‍ മിക്ക പെട്രോള്‍ പമ്പുകളിലും കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. പല സ്വകാര്യ പെട്രോള്‍ സ്‌റ്റേഷനുകളും അടച്ചതും തിരക്ക് വര്‍ധിക്കാനിടയാക്കി.
ഈ വര്‍ഷം തുറക്കുന്ന ആറാമത്തെ വുഖൂദ് സ്‌റ്റേഷനാണ് ബിന്‍ദിര്‍ഹമിലേത്. അല്‍ലഖ്താഫിയ, അല്‍വക്‌റ, വജ്്ബ, അല്‍താക്കിറ, അല്‍ഖോര്‍, ലിജിമിലിയ എന്നിവിടങ്ങളിലാണ് മറ്റു സ്‌റ്റേഷനുകള്‍ തുറന്നത്.
സല്‍വാ റോഡിലും അല്‍റയ്യാനിലും ഉള്‍പ്പെടെ ഈ വര്‍ഷം അഞ്ച് സ്റ്റേഷനുകള്‍ കൂടി പുതുതായി തുറക്കുമെന്ന് വുഖൂദ് എന്‍ജിനീയറിങ് സര്‍വീസസ് മാനേജര്‍ അഹ്്മദ് അലി മിര്‍സ ജോഹര്‍ ദോഹയില്‍ പുതിയ വുഖൂദ് പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നുപറഞ്ഞു.
Next Story

RELATED STORIES

Share it