thrissur local

ദൈവദശകം നൂറു ഭാഷകളിലേക്ക്; പ്രവര്‍ത്തനോദ്ഘാടനം നാലിന്

തൃശൂര്‍: ശ്രീനാരായണ ഗുരുവിന്റെ 'ദൈവദശകം' നൂറുഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനം ഈമാസം നാലിന് വൈകീട്ട് 5.—30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ടി എന്‍ പ്രതാപന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.—
കൊടുങ്ങല്ലൂര്‍ ക്ഷേത്രം തെക്കേ മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ എം പി അബ്ദുസമദ് സമദാനി മുഖ്യപ്രഭാഷണം നടത്തും.— തോമസ് ഉണ്ണിയാടന്‍ എം എല്‍ ലോഗോപ്രകാശനം നിര്‍വഹിക്കും.— ടി വി ഇന്നസെന്റ് എം പി ഉപഹാര സമര്‍പ്പണവും കെ വി തോമസ് എം പി വെബ്‌സൈറ്റ് ഉദ്ഘാടനവും നിര്‍വഹിക്കും.— നഗരസഭ ചെയര്‍മാന്‍ സി സി വിപിന്‍ ചന്ദ്രന്‍ ലോഗോ ഏറ്റുവാങ്ങും.— ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ആര്‍ച്ച് ബിഷപ്പ് ഡോ.— മാര്‍ അപ്രേം, ശിവഗിരിമഠം സ്വാമി സച്ചിദാനന്ദ എന്നിവരും പങ്കെടുക്കും.— ചടങ്ങിനോടനുബന്ധിച്ച് വ്യാസകൈരളി നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന ദൈവദശകം ദൃശ്യാവിഷ്‌കാരവും 1001 വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ദൈവദശകം ആലാപനവും നടക്കും.—
നിത്യ ചൈതന്യയതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ദൈവദശകമാണ് ഇതര ഭാഷകളിലേക്ക് വിവര്‍ത്തനത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്.— 1914ല്‍ ഗുരു രചിച്ച വിശ്വമാനവിക സന്ദേശമുണര്‍ത്തുന്ന 'ദൈവദശകം' ഭാഷാവിദഗ്ധരുടെ സഹായത്തോടെയാണ് നൂറു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്. മാധ്യമ പ്രവര്‍ത്തകനായ ഗിരീഷ് ഉണ്ണികൃഷ്ണനാണ് മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ കൃതികളില്‍ ആദ്യമായാണ് ഒരു കൃതി നൂറ് ഭാഷയിലേക്ക് തര്‍ജമ ചെയ്യുന്നത്. ഏതാനും കൃതികളും ജീവചരിത്രവും ഇംഗ്ലിഷിലേക്കും തമിഴിലേക്കും നേരത്തെ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഗിന്നസ് റെക്കോഡും ലിംക ബുക്ക് ഓഫ് റെക്കോഡും ലക്ഷ്യമിട്ടാണ് പദ്ധതി. —ഈ വര്‍ഷം ഡിസംബറില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.— വാര്‍ത്താ സമ്മേളനത്തില്‍ കാര്‍ഷിക വികസന ബേങ്ക് പ്രസിഡന്റ് ടി എം നാസര്‍, ഗിരീഷ് ഉണ്ണികൃഷ്ണന്‍, യു ടി പ്രേംനാഥ് എന്നിവരും സംബന്ധിച്ചു.
Next Story

RELATED STORIES

Share it